palakkad express news

Local News

വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൂടുതൽ തുടരന്വേഷണം നടക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ണാടി പഞ്ചായത്തിലെ തെരുവുക്കുറിശ്ശി വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൂടുതൽ തുടരന്വേഷണം നടക്കും. എം സി സി പ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. സംഭവവുമായി അടിയന്തരമായി എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പാലക്കാട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച വാർത്തകൾ വന്നതിനെത്തുടർന്ന് ഫ്ലയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സ്ഥാനാർത്ഥിയുടെ കയ്യിൽ നിന്ന് …

വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൂടുതൽ തുടരന്വേഷണം നടക്കും. Read More »

നിയമസഭാ തിരഞ്ഞെടുപ്പ് നാളെ പോളിംഗ് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ

നിയമസഭാ തിരഞ്ഞെടുപ്പ് നാളെ ( ഏപ്രില്‍ ഒമ്പത്). രാവിലെ ഏഴിന് ആരംഭിക്കുന്ന പോളിങ് വൈകീട്ട് ആറിന് അവസാനിക്കും.രാവിലെ 5.30 ന് മോക്ക് പോള്‍ ആരംഭിക്കും.അന്തിമ വോട്ടര്‍ പട്ടിക പ്രകാരം(മാര്‍ച്ച് 23) ജില്ലയില്‍ ആകെ 22,68,721 വോട്ടര്‍മാരാണ് ഉളളത്. 11,12,616 പുരുഷന്മാരും 11,56,085 സ്ത്രീകളും 20 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 10 ന് രാവിലെ ആറ് വരെ നിരോധനാജ്ഞ തുടരും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി തൃശ്ശൂർ ജില്ലയില്‍ ജില്ലാ മജിസ്ട്രേറ്റായ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഈ ഉത്തരവ് ഏപ്രില്‍ 10 ന് രാവിലെ ആറ് വരെ നിലവിലുണ്ടാകും. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് വേളയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായാണ് ഈ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.ഈ കാലയളവില്‍ ജില്ലയില്‍ നിയമവിരുദ്ധമായ സംഘം ചേരലുകള്‍ക്കോ പൊതുയോഗങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ അനുമതിയില്ല. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും കര്‍ശന നിരോധനമുണ്ട്. പോളിംഗ് സ്റ്റേഷനുകള്‍ക്കുള്ളില്‍ …

ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 10 ന് രാവിലെ ആറ് വരെ നിരോധനാജ്ഞ തുടരും Read More »

സിവിജില്‍ 25729 പരാതികള്‍ പരിഹരിച്ചു

നിയമസഭ പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്തുന്നതിന് സജ്ജീകരിച്ച സി വിജില്‍ ആപ്പിലൂടെ ജില്ലയില്‍ 25729 പരാതികള്‍ പരിഹരിച്ചു. ആലത്തൂര്‍ 1907 ,ചിറ്റൂര്‍ 2012, കോങ്ങാട് 2192, മലമ്പുഴ 3866,മണ്ണാര്‍ക്കാട് 2555, നെന്മാറ 1484, ഒറ്റപ്പാലം 2091, പാലക്കാട് 2418, പട്ടാമ്പി 937, ഷൊര്‍ണൂര്‍ 2623 , തരൂര്‍ 1648, തൃത്താല 1996 എന്നിങ്ങനെയാണ് മണ്ഡല അടിസ്ഥാനത്തില്‍ പരിഹരിച്ച പരാതികള്‍.വോട്ടര്‍മാര്‍ക്ക് പണം നല്‍കുക, മദ്യം വിതരണം ചെയ്യുക, അനുമതിയില്ലാതെ പോസ്റ്ററുകള്‍ പതിപ്പിക്കുക, …

സിവിജില്‍ 25729 പരാതികള്‍ പരിഹരിച്ചു Read More »

അച്ചടിമാധ്യമങ്ങളില്‍ നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് അനുമതി നിര്‍ബന്ധം

നിയമസഭാ തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പും വോട്ടെടുപ്പ് ദിവസവും ദിനപത്രങ്ങള്‍ അടക്കമുള്ള അച്ചടിമാധ്യമങ്ങളില്‍ നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ മോണിറ്ററിങ് ആന്‍ഡ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയുടെ (എം.സി.എം.സി) മുന്‍കൂര്‍ അനുമതി നിര്‍ബന്ധം. വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒമ്പതിനും തലേദിവസമായ ഏപ്രില്‍ എട്ടിനും പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥികളും വ്യക്തികളും സമിതിയുടെ അംഗീകാരം വാങ്ങിയിരിക്കണം. പരസ്യം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന തീയതിക്ക് രണ്ട് ദിവസം മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയം …

അച്ചടിമാധ്യമങ്ങളില്‍ നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് അനുമതി നിര്‍ബന്ധം Read More »

നെല്ലിക്കുളങ്ങര ക്ഷേത്രദർശനം നടത്തി എൻ ഡി എ സ്ഥാനാർത്ഥി എ എൻ അനുരാഗ്

നെന്മാറ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എ.എൻ. അനുരാഗ് കേരളത്തിലെ ഏറ്റവും വലിയ വേലയായ ഏഷ്യയിലെ ഏറ്റവും വലിയ വെടിക്കെട്ട് നടക്കുന്നതുമായ ഉത്സവമായ നെന്മാറ – വല്ലങ്ങി വേലയിൽ പങ്കെടുത്തു. നെന്മാറ നെല്ലിക്കുളങ്ങര ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ അദ്ദേഹം വേല കമ്മിറ്റികളുടെ ഭാരവാഹികളുമായും വേല മഹോത്സവത്തിലേക്കെത്തിയ ജനങ്ങളുമായി സംവദിച്ചു. ബിജെപി നെന്മാറ മണ്ഡലം പ്രസിഡൻ്റ് എൽ. നിർമ്മൽ കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി സുശീലൻ, നെന്മാറ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് രാജേഷ്, മുരളി തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

നിരോധിത പി.പി.സി ഫ്‌ളക്‌സ്, ക്ലോത്ത് അച്ചടി സാമഗ്രികള്‍ പിടിച്ചെടുത്തു

പാലക്കാട് :നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് (മൂന്ന്) ന്റെ നേതൃത്വത്തില്‍ ജില്ലയിലെ അച്ചടി സാമഗ്രികള്‍ വിതരണം ചെയ്യുന്നവരുടെ ഗോഡൗണുകളില്‍ പരിശോധന നടത്തി. 2080 കിലോഗ്രാം നിരോധിത പി.വി.സി ഫ്‌ളക്‌സ്, ക്ലോത്ത് അച്ചടി സാമഗ്രികള്‍ പിടിച്ചെടുത്തു. 20000 രൂപ പിഴ ചുമത്തി. സ്‌ക്വാഡ് ലീഡര്‍ വിനോദ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എ.ഇ മാര്‍ട്ടിന്‍, ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ ഷെരീഫ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൂരജ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം …

നിരോധിത പി.പി.സി ഫ്‌ളക്‌സ്, ക്ലോത്ത് അച്ചടി സാമഗ്രികള്‍ പിടിച്ചെടുത്തു Read More »

മഹിളാ സമ്മേളനം നടത്തി.

ഷൊർണൂർ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി ശങ്കു ടി ദാസിന്റെ പ്രചരണാർത്ഥം മഹിളാ സമ്മേളനം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി സുമ ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ നിഷ ശശികുമാർ സ്വാഗതം പറഞ്ഞു. സിനിമാതാരം അഖില ശശിധരൻ പരിപാടി ഉത്ഘാടനം ചെയ്തു. ഭാരതത്തിന്റെ ഭാവിയെ നോക്കികാണുമ്പോൾ വളരെ അനിവാര്യമായ ഘടകങ്ങളുണ്ടെന്നും അതിൽ രാഷ്ട്രീയത്തിലേക്കുള്ള വഴി എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നുള്ളതുമാണ് ഭാരതത്തിന്റെ ഭാവിയെന്നും, രാഷ്ട്രീയത്തിൽ സ്ത്രീകൾ നിശബ്ദമായുള്ള സാന്നിധ്യമാണെന്നും നിഴൽ മാത്രമായി മാറരുതെന്നും അഖില ശശിധരൻ പ്രസംഗത്തിൽ …

മഹിളാ സമ്മേളനം നടത്തി. Read More »

40 ലിറ്റർ വിദേശ മദ്യവുമായി രണ്ട് പേർ പിടിയിൽ

അഗളി പോലീസ് സ്റ്റേഷൻ പരിധിയിൽ അട്ടപ്പാടി മേഖലയിലേക്ക് അനധികൃതമായി വിദേശമദ്യം കടത്താൻ ശ്രമിച്ച രണ്ട് പേരെ അഗളി പോലീസ് പിടികൂടി. മണ്ണാർക്കാട് ആനമൂളി സ്വദേശികളായ ബഷീർ (37), രാജേഷ് (28) എന്നിവരെയാണ് 40 ലിറ്റർ വിദേശമദ്യവുമായി പോലീസ് പിടികൂടിയത്.മാർച്ച് 31 ന് പുലർച്ചെ 7.15-ഓടെ അഗളി പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ടീം താവളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് അഗളി പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ അബ്‌കാരി …

40 ലിറ്റർ വിദേശ മദ്യവുമായി രണ്ട് പേർ പിടിയിൽ Read More »

മീനാക്ഷിപുരത്ത് 20 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി വിദേശമദ്യം കൈവശം വച്ച കേസിൽ ഒരാളെ മീനാക്ഷിപുരം പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി പിടികൂടി. കൊല്ലങ്കോട് കള്ളിയമ്പാറ സ്വദേശി പ്രശാന്ത് (29)ആണ് പിടിയിലായത്.മാർച്ച് 30ന് രാത്രി മീനാക്ഷിപുരം ബീവറേജ് ഔട്ട്ലെറ്റിന് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വില്പനയ്ക്കായി സൂക്ഷിച്ച നിലയിലുള്ള 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു.മദ്യക്കടത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്നതിനെക്കുറിച്ച് മീനാക്ഷിപുരം പോലീസ് അന്വേഷണം ആരംഭിച്ചു. …

മീനാക്ഷിപുരത്ത് 20 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ Read More »

ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിന്റെയും പൊതുജനങ്ങളില്‍ സുരക്ഷാബോധം വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായി ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കേരള പോലീസും കര്‍ണാടക റിസര്‍വ് പോലീസും സംയുക്തമായി റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു.കൂറ്റനാട് സെന്റര്‍, ബസ് സ്റ്റാന്‍ഡ്, വട്ടേനാട്, തണ്ണീര്‍കോട്, ഗുരുവായൂര്‍ റോഡ്, തൃത്താല റോഡ് എന്നീ പ്രദേശത്തെ പ്രധാന വീഥികളിലൂടെ നീങ്ങിയ മാര്‍ച്ചിന് ചാലിശ്ശേരി പോലീസ് ഉദ്യോഗസ്ഥരും കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി. വോട്ടര്‍മാര്‍ക്ക് ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക …

ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു Read More »

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ 5836 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി

തൃശൂർ :നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി ജില്ലയിൽ 5836 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്നശേഷിയുളളതുമായ വോട്ടർമാർ എന്നിവർക്ക് അപേക്ഷിച്ച പ്രകാരം ഹോം വോട്ടിങ് സംവിധാനമാണ് ജില്ലയിൽ നടപ്പിലാക്കിയത്. ആദ്യ ദിനം (30/03/26) 2907 പേരും രണ്ടാം ദിനം (31/03/26) 2929 പേരുമാണ് ഹോം വോട്ടിങ്ങിലൂടെ വോട്ട് ചെയ്തത്. രണ്ട് പോളിംഗ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, …

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ 5836 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി Read More »

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ‘ഹോം വോട്ടിങ്’ നാളെ മുതൽ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍, പി.ഡബ്ല്യൂ.ഡി വിഭാഗക്കാരായ ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കുള്ള ഹോം വോട്ടിങ് നാളെ (മാര്‍ച്ച് 31) മുതല്‍ ആരംഭിക്കും. ജില്ലയില്‍ 14579 വോട്ടര്‍മാരാണ് ഹോം വോട്ടിങ്ങിന് അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ 11642 പേര്‍ 85 വയസിന് മുകളില്‍ പ്രായമുള്ളവരും 2937 പേര്‍ ഭിന്നശേഷിക്കാരുമാണ്. ജില്ലയില്‍ 12 മണ്ഡലങ്ങളിലായി വോട്ട് രേഖപ്പെടുത്തുന്നതിനായി 219 ഉദ്യോഗസ്ഥ സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥ സംഘത്തില്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് …

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ‘ഹോം വോട്ടിങ്’ നാളെ മുതൽ Read More »

നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ 25 പിങ്ക് ബൂത്തുകൾ

പാലക്കാട്: ഭിന്നശേഷി വിഭാഗത്തിന്റെ മേൽ നോട്ടത്തിൽ ഒരു ബൂത്തും നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 25 പിങ്ക് ബൂത്തുകൾ. പാലക്കാട് നിയോജക മണ്ഡലത്തിലെ മൂന്നും ( 30,112, 167) മറ്റെല്ലാ മണ്ഡലങ്ങളിലും രണ്ട് വീതവുമാണ് പിങ്ക് ബൂത്തുകൾ. ( തൃത്താല – 30, 70, പട്ടാമ്പി – 23,94, ഷൊർണ്ണൂർ – 47, 75, ഒറ്റപ്പാലം – 49, 174, കോങ്ങാട് – 88,111, മണ്ണാർക്കാട് – 98, 136, മലമ്പുഴ 131, 153, …

നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ 25 പിങ്ക് ബൂത്തുകൾ Read More »

കാവശ്ശേരി പൂരം : ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

കാവശ്ശേരി പൂരത്തോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിനും സുഗമമായ ഗതാഗത സൗകര്യത്തിനുമായി ഇന്ന് (മാര്‍ച്ച് 31) പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആലത്തൂര്‍ പോലീസ് അറിയിച്ചു. പൂരത്തിന് എത്തുന്ന ജനത്തിരക്ക് പരിഗണിച്ച് പ്രധാന പാതകളില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഉണ്ടാവും.ചേലക്കര, പഴയന്നൂര്‍ ഭാഗങ്ങളില്‍ നിന്നും ആലത്തൂര്‍ ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള്‍ തോണിക്കടവ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വടക്കഞ്ചേരി വഴി ആലത്തൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.ഒറ്റപ്പാലം/പഴമ്പാലക്കോട് ഭാഗത്ത് നിന്ന് ആലത്തൂരിലേക്ക് വരുന്ന വാഹനങ്ങള്‍ തോണിപ്പാടം, പത്തനാപുരം, ആറാപ്പുഴ, വെങ്ങന്നൂര്‍ വഴി തിരിഞ്ഞു പോകണം.ആലത്തൂര്‍ ടൗണില്‍ …

കാവശ്ശേരി പൂരം : ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി Read More »

പ്രധാനമന്ത്രിയുടെ സന്ദർശനം: നഗരത്തിൽ നാളെ (മാർച്ച് 29 ന്) ഗതാഗത നിയന്ത്രണം

പാലക്കാട് :പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് ടൗണിൽ പങ്കെടുക്കുന്ന പൊതുപരിപാടിയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നാളെ (മാർച്ച് 29 ന് ) രാവിലെ 10.45 മുതൽ വൈകീട്ട് നാല് വരെ വിവിധ പ്രധാന റോഡുകളിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതുമായിരിക്കും. വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽ നിന്ന് പ്രൈവറ്റ് ബസുകൾ ദേശീയ പാതയിലൂടെ ചന്ദ്രനഗർ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. മടക്കയാത്രയും ഇതേ വഴിയിലൂടെയായിരിക്കും.വടക്കഞ്ചേരി, ആലത്തൂർ, …

പ്രധാനമന്ത്രിയുടെ സന്ദർശനം: നഗരത്തിൽ നാളെ (മാർച്ച് 29 ന്) ഗതാഗത നിയന്ത്രണം Read More »

വോട്ടർ ബോധവത്കരണം: കളക്ടറേറ്റിൽ വടംവലി മത്സരം സംഘടിപ്പിച്ചു 

തൃശ്ശൂർ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ (SVEEP) നേതൃത്വത്തിൽ കളക്ടറേറ്റ് അങ്കണത്തിൽ വടംവലി മത്സരം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മത്സരം ഉദ്ഘാടനം നിർവഹിച്ചു. ‘കൈയല്ല വിരലാണ് കരുത്ത്’ എന്ന ആശയം മുൻനിർത്തി നടന്ന പരിപാടിയിൽ കളക്ടറേറ്റിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുത്തു. ​ഉദ്ഘാടനത്തിനോടനുബന്ധിച്ച് കളക്ടറുടെ ടീമും അസിസ്റ്റന്റ് കളക്ടറുടെ ടീമും തമ്മിൽ നടന്ന ആദ്യത്തെ സൗഹൃദ മത്സരത്തിൽ കളക്ടറുടെ ടീം വിജയിച്ചു. ലോട്ടെടുത്ത് ടീമുകളെ നിശ്ചയിച്ചുകൊണ്ടായിരുന്നു മത്സരങ്ങൾ ആരംഭിച്ചത്. ​കലക്ടറേറ്റിലെ വിവിധ …

വോട്ടർ ബോധവത്കരണം: കളക്ടറേറ്റിൽ വടംവലി മത്സരം സംഘടിപ്പിച്ചു  Read More »

ജനമനസറിഞ്ഞ്കൃഷ്ണകുമാറിന്റെപര്യടനം

പാലക്കാട്: മലമ്പുഴ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ വ്യാഴാഴ്ച മുണ്ടൂര്‍, കൊടുമ്പ് പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. ഓരോ പ്രദേശത്തെയും അടിസ്ഥാനപ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് സ്ഥാനാര്‍ഥി വോട്ടഭ്യര്‍ത്ഥിക്കുന്നത്. മുണ്ടൂര്‍ കുന്നപ്പുള്ളിക്കാവ് ക്ഷേത്ര ദര്‍ശനത്തോടെയാണ് പര്യടനം ആരംഭിച്ചത്. വടക്കേക്കര, തെക്കുമുറി, നായമ്പാടം തുടങ്ങിയ ഭാഗങ്ങളില്‍ ഗൃഹസമ്പര്‍ക്കം നടത്തിയ സ്ഥാനാര്‍ഥി പിന്നീട് പാലക്കീഴ്കാവിലും ദര്‍ശനം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജി. വിപിന്‍, പി.എന്‍. ജ്യോതിഷ്, മണ്ഡലം ഭാരവാഹികളായ രാധാകൃഷ്ണന്‍, കണ്ണന്‍ കുട്ടി, ഗോപി ഒ.വി, സജീവ് പി.എസ്, പ്രകാശന്‍ പി.പി., …

ജനമനസറിഞ്ഞ്കൃഷ്ണകുമാറിന്റെപര്യടനം Read More »

ജില്ലയിൽ ആകെ 22,68,721 വോട്ടർമാർ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പാലക്കാട് ജില്ലയിൽ 22,68,721 വോട്ടർമാർ. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി തീർന്നതിനു ശേഷമുള്ള കണക്കുപ്രകാരം ആണിത്. 11,12,616 പുരുഷന്മാരും, 11,56,085 സ്ത്രീകളും , 20 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്._മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടർമാരുടെ എണ്ണം_ആകെ വോട്ടർമാർ: 22,68,721തൃത്താല – 2,03,700പട്ടാമ്പി – 2,10,790ഷൊർണൂർ – 1,99,620ഒറ്റപ്പാലം – 2,09,627കോങ്ങാട് – 1,82,603മണ്ണാർക്കാട് – 2,06,436മലമ്പുഴ – 1,95,429പാലക്കാട്‌ – 1,76,224തരൂർ – 1,64,930ചിറ്റൂർ – …

ജില്ലയിൽ ആകെ 22,68,721 വോട്ടർമാർ Read More »

അനധികൃതമായി 5,750കിലോ ചെറുമത്സ്യങ്ങളെ പിടിച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു

തൃശൂർ:സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ൾ ലംഘി​ച്ച് 5,750 കിലോ ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെന്റ് ഉദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് ഇല്ലാത്ത കിളിമീനും ഉലുവാച്ചി മീനുകളുമാണ് ബോട്ടിൽ നിന്നും കണ്ടെടുത്തത്. എറണാകുളം പള്ളിപ്പുറം സ്വദേശി കടുവാങ്കശ്ശേരി വീ​ട്ടി​ൽ ലളിതയുടെ പേരിലുള്ള പാദുവ ആന്റണി എന്ന ബോ​ട്ടാ​ണ് പിടികൂടിയത്. ജി​ല്ല​യി​ലെ തീ​ര​ക്ക​ട​ലി​ലും അ​ഴി​മു​ഖ​ങ്ങ​ളി​ലും വി​വി​ധ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡി​ങ് സെന്ററു​ക​ളി​ലും അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ …

അനധികൃതമായി 5,750കിലോ ചെറുമത്സ്യങ്ങളെ പിടിച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു Read More »