palakkad express news

കാവശ്ശേരി പൂരം : ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

കാവശ്ശേരി പൂരത്തോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിനും സുഗമമായ ഗതാഗത സൗകര്യത്തിനുമായി ഇന്ന് (മാര്‍ച്ച് 31) പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആലത്തൂര്‍ പോലീസ് അറിയിച്ചു. പൂരത്തിന് എത്തുന്ന ജനത്തിരക്ക് പരിഗണിച്ച് പ്രധാന പാതകളില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഉണ്ടാവും.ചേലക്കര, പഴയന്നൂര്‍ ഭാഗങ്ങളില്‍ നിന്നും ആലത്തൂര്‍ ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള്‍ തോണിക്കടവ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വടക്കഞ്ചേരി വഴി ആലത്തൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.ഒറ്റപ്പാലം/പഴമ്പാലക്കോട് ഭാഗത്ത് നിന്ന് ആലത്തൂരിലേക്ക് വരുന്ന വാഹനങ്ങള്‍ തോണിപ്പാടം, പത്തനാപുരം, ആറാപ്പുഴ, വെങ്ങന്നൂര്‍ വഴി തിരിഞ്ഞു പോകണം.ആലത്തൂര്‍ ടൗണില്‍ നിന്നും പഴയന്നൂര്‍, ചേലക്കര, ഒറ്റപ്പാലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മലമല്‍മൊക്ക് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ദേശീയപാത വഴി വടക്കഞ്ചേരി, മണപ്പാടം, തോണിക്കടവ് വഴി യാത്ര തുടരേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *