palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

Local News

തൃശ്ശൂർ പൂരം സുരക്ഷയും ക്രമസമാധനവും; സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു

തൃശൂർ പൂരത്തിന് മുന്നോടിയായി നഗരത്തിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷയ്ക്കുമായിസബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു. പൂര ദിവസങ്ങളിലെ എല്ലാ ചടങ്ങുകളും നിശ്ചിത സമയത്തിൽ ആരംഭിച്ച് നിശ്ചിത സമയത്ത് തന്നെ അവസാനിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി, ഹൈക്കോടതി വിധികളും സംസ്ഥാന സർക്കാർ നിർദേശങ്ങളും കർശനമായി പാലിക്കണം. മദപ്പാടുള്ളതോ, നീരുള്ളതോ, സ്വതവേ വികൃതികളോ, വെടിക്കെട്ട് നടത്തുമ്പോൾ വിരണ്ട് ഓടുന്നതോ ആയ ആനകളെ പൂരം നടക്കുന്ന ദിവസങ്ങളിൽ നഗരത്തിനകത്ത് പ്രവേശിപ്പിക്കുന്നതിനും എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്നതിനും നിരോധനം …

തൃശ്ശൂർ പൂരം സുരക്ഷയും ക്രമസമാധനവും; സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു Read More »

തട്ടിപ്പ് വീരൻ അവസാനം പിടിയിൽ.

പഴയന്നൂർ : സ്ഥലം വാങ്ങി നൽകാമെന്നും ബിസ്നസ് പങ്കാളിയാക്കാമെന്നും പറഞ്ഞ് പലരിൽ നിന്നായി അൻപത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പഴയന്നൂർ ചീരക്കുഴി ഡാം റോഡിൽ കുന്നമംഗലത്ത് സുരേഷിനെ( തണൽ സുര – 45)യാണ് പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പഴയന്നൂരിലെ ടാക്സി ഡ്രൈവറാണ് പഴയന്നൂർ കല്ലമ്പറമ്പിൽ താമസിക്കുന്ന രണ്ട് സ്ത്രീകളിൽ നിന്നും 10ലക്ഷം രൂപ യും സ്വർണ്ണവും വാങ്ങി പറ്റിച്ചു.തിരുവില്ലാമല സ്വദേശിനിയിൽ നിന്നും കാർ വാങ്ങാൻ എന്ന് പറഞ്ഞ് 30 ലക്ഷം രൂപയും . …

തട്ടിപ്പ് വീരൻ അവസാനം പിടിയിൽ. Read More »

രാഷ്ട്രപതിയുടെ മെഡൽ നേടിയ അധ്യാപകൻ വിവരം തേടി അലഞ്ഞത് മൂന്നാണ്ട്.

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും മികച്ച അധ്യാപകനുള്ള മൂന്ന് അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി വിരമിച്ച പ്രധാനാധ്യാപകൻ തൻ്റെ സർവ്വീസ് ആനുകൂല്യങ്ങളുടെ വിവരം തേടി അലഞ്ഞത് മൂന്നു വർഷം. ഒടുവിൽ വിവരാവകാശ കമ്മിഷണർ ഇടപെട്ടപ്പോൾ മൂന്നാഴ്ചയ്കം വിവരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ്.രാഷ്ട്രപതിയുടെ മെഡൽ ജേതാവ് അഞ്ചേരി ഗവ. ഹൈസ്കൂളിലെ മുൻ പ്രധാനാധ്യാപകൻ പി.ജെ. കുര്യനാണ് തൻറെ ഫിക്സേഷനിൽ സംഭവിച്ച തെറ്റ് തിരുത്താൻ ആവശ്യമായ രേഖകൾ ലഭിക്കാതെ സ്കൂളിലും ഡിഇഒ യിലും ഡി ഡി ഇ …

രാഷ്ട്രപതിയുടെ മെഡൽ നേടിയ അധ്യാപകൻ വിവരം തേടി അലഞ്ഞത് മൂന്നാണ്ട്. Read More »

ഷൊർണൂരിൽ മൂന്ന് വിദ്യാർത്ഥിനികളെ കാണാതായി

16 വയസ്സുകാരികളായ കൂനത്തറ സ്വദേശിനി ശാസ്താ കൈലിയാട് സ്വദേശിനി അനുഗ്രഹ ദേശമംഗലം സ്വദേശിനി കീർത്തന എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്ദേശമംഗലത്തുള്ള സഹപാഠിയെ കാണാൻ എന്ന് പറഞ്ഞാണ് ഇവർ വീടുകളിൽ നിന്നും ഇറങ്ങിയത് ഷോർണൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

സ്നേഹത്തോടെ വളർത്താം… ആത്മവിശ്വാസത്തോടെ വളരാം

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വനിതാ ശിശു വികസന വകുപ്പിനു കീഴിൽ “ബേട്ടി ബച്ചാവോ ബേട്ടി പഡാവോ” പദ്ധതിയുടെ ഭാഗമായി പാരന്റിംഗ് ക്യാമ്പയിന്റെ ലോഞ്ചിംഗ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കനൽ എൻ ജി ഒ യുടേയും സംയുക്ത സഹകരണത്തോടെയാണ് “പാരന്റ് അപ്പ്” എന്ന പേരിൽ രക്ഷാകർത്തൃ പരിശീലന അവബോധ പ്രചാരണം സംഘടിപ്പിക്കുന്നത്.സ്നേഹത്തിന്റെയും കരുതലിന്റെയും സുരക്ഷിതത്വത്തിന്റെയും കരങ്ങളോടെ കുട്ടികളെ ചേർത്തുപിടിച്ചുകൊണ്ടകുഞ്ഞുങ്ങളെ വളർത്തിയെടുക്കുക എന്ന കൂട്ടുത്തരവാദിത്വത്തിന്റെ ഭാഗമാവുകയാണ് ജില്ലാ ഭരണകൂടം. അതിനായാണ് “പാരന്റ് അപ്പ് – സ്നേഹത്തോടെ …

സ്നേഹത്തോടെ വളർത്താം… ആത്മവിശ്വാസത്തോടെ വളരാം Read More »

ഡിജെ അനുവദിക്കില്ല പറക്കോട്ടുകാവ് താലപ്പൊലി എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

തിരുവില്ലാമല:മെയ് 11ന് നടക്കുന്ന പറക്കോട്ടുകാവ് താലപ്പൊലിയോട് അനുബന്ധിച്ചുള്ള സുരക്ഷായോഗം എംഎൽഎ യു ആർ പ്രദീപിന്റെയും ഉദ്യോഗസ്ഥന്മാരുടെയും ദേവസ്വം പ്രതിനിധികളുടെയും മൂന്ന് ദേശ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് യോഗം നടത്തിയത് ഡിജെ പൂർണ്ണമായി ഒഴിവാക്കും വെടിക്കെട്ടിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് വേണ്ട സുരക്ഷ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.

ഈ വർഷത്തെ കുഞ്ചൻ നമ്പ്യാർ അവാർഡ് എൻ. ശൈലജദേവിയ്ക്ക്

ലക്കിടി: കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള പാലക്കാട് കള്ളിക്കുറുശ്ശി മംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരകം നൽകി വരുന്ന 2025 വർഷത്തെ കുഞ്ചൻ അവാർഡിന് മുണ്ടൂർ നൊച്ചിപ്പുള്ളി പള്ളിക്കരഹൗസിൽ എൻ. ശൈലജദേവി തെരഞ്ഞെടുക്കപ്പെട്ടു. തുള്ളൽ രംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്ക്കാരം ഈ വരുന്ന മെയ് 5 കുഞ്ചൻ ദിനാഘോഷ സമ്മേളനത്തിൽ വെച്ച് കൈമാറും. കുഞ്ചൻ സ്മാരകത്തിലെ മുൻ ആശാനായിരുന്ന കോങ്ങാട് കുമാരനാശാൻ്റെ മകളാണ് ശൈലജദേവി. …

ഈ വർഷത്തെ കുഞ്ചൻ നമ്പ്യാർ അവാർഡ് എൻ. ശൈലജദേവിയ്ക്ക് Read More »

ആദരാഞ്ജലികൾ അർപ്പിച്ച് ബിജെപി.

എളനാട്:പഹൽഗാമിൽജീവൻപൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും രാജ്യത്തെ മുറിവേൽപ്പിച്ചുകൊണ്ടിരിക്കുന്ന ഭീകരവാദത്തെഉന്മൂലനംചെയ്യാൻ രാജ്യം ഐക്യത്തോടെ നിലകൊള്ളണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടും ബിജെപി എളനാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീപജ്വാല നടത്തി ബിജെപി ചേലക്കര മണ്ഡലം ജനറൽ സെക്രട്ടറി ടി എച്ച് അരുൺ ഉത്ഘാടനം ചെയ്തു ഏരിയ പ്രസിഡന്റ് എം യു അനൂപ് അധ്യക്ഷത വഹിച്ചു ഏരിയ ജനറൽ സെക്രട്ടറി സംഗീത് നമ്പ്യാർ,എ എസ് ശശി,പ്രഭാകരൻ മഞ്ചാടി,സുരേഷ് വെന്നൂർ,രവീന്ദ്ര ബാബു,അനീഷ് തിരുമണി,ദേവനന്ദൻ,ബിഎംഎസഇന്റെ ബാബു,വിനു തുടങ്ങിയവർ നേതൃത്വം നൽകി

കനത്ത മഴയിലും കാറ്റിലും ജില്ലയിൽ ഒന്നര കോടിയിലധികം രൂപയുടെ നാശനഷ്ടം

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും 1,66,77,000 രൂപയുടെ വ്യാപക നാശനഷ്ടം സംഭവിച്ചു. ശക്തമായ കാറ്റിലും കനത്ത മഴയെയും തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച തൃശ്ശൂർ പുല്ലഴിയിലെ വീടും, വൈദ്യുതി പോസ്റ്റുകൾ വീണ് നാശം സംഭവിച്ച ഒളരി കൊട്ടിൽ റോഡ് ഭാഗവും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും വീടിൻ്റെ ട്രസ് വർക്ക് പൂർണ്ണമായും തകരുകയും ചെയ്ത സ്ഥലങ്ങളിൽ കളക്ടർ നേരിട്ടെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ …

കനത്ത മഴയിലും കാറ്റിലും ജില്ലയിൽ ഒന്നര കോടിയിലധികം രൂപയുടെ നാശനഷ്ടം Read More »

മേളയിലുണ്ട് സൗജന്യ കുതിര സവാരി

പാലക്കാട്: എന്റെ കേരളം പ്രദർശന വിപണനമേളയിൽ സന്ദർശകർക്ക് സൗജന്യമായി കുതിരസവാരിഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതൽ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ സന്ദർശകർക്ക് സൗജന്യമായി കുതിര സവാരി ആസ്വദിക്കാം.രാജ എന്ന് പേരുള്ള വെളുത്ത കുതിരയാണ് മേളയെ ആവേശകരമാക്കാനായി എത്തുന്നത്.കുട്ടികൾക്കും മുതിർന്നവർക്കും ഒരേ സമയം കുതിര സവാരിയുടെ ഭാഗമാവാം. ഒരേ സമയം എട്ട് പേർക്ക് അലങ്കരിച്ച കുതിരവണ്ടിയിൽ മേള …

മേളയിലുണ്ട് സൗജന്യ കുതിര സവാരി Read More »

അരങ്ങ് 2025

തരൂർ :പാലക്കാട് ജില്ലാ കുടുംബശ്രീ ജില്ലാ മിഷൻ പാലക്കാട് തരൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നടത്തിയ അരങ്ങ് 2025 ഉദ്ഘാടനം എംഎൽഎ പി പി സുമോദ് നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ഗിരിജ സുന്ദരൻ സ്വാഗതം പറഞ്ഞു , ആശംസകൾ: ഐ. ഷക്കീർ വൈസ് പ്രസിഡൻ്റ്, ജി.ചെന്താമരാക്ഷൻ ചെയർമാൻ ക്ഷേമ കാര്യസ്റ്റാൻ്റിന് കമ്മറ്റി, പി. രാജശ്രീ വികസന കാര്യ സ്ററാൻ്റിംഗ് കമ്മറ്റി, ജിഷ ബേബി ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് …

അരങ്ങ് 2025 Read More »

എയർ കേരള കേരളത്തിലെ വികസനത്തിന് മാറ്റുകൂട്ടും : സലാം പാപ്പിനിശ്ശേരി

കൊച്ചി: പ്രവാസി മലയാളികളുടെ ചിരകാല അഭിലാഷമായ സ്വന്തം എയർ ലൈൻ എന്ന സ്വപ്‍നം പൂവണിയുന്ന എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടന കർമ്മത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എയർ കേരള കേരളത്തിന്റെ വികസനത്തിന് മാറ്റ് കൂട്ടുമെന്നും യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരി. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങിൽ പങ്കെടുത്ത ഇദ്ദേഹം പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കാൻ ഇത്തരത്തിലൊരു ദൗത്യത്തിന് മുന്നിട്ടി റങ്ങിയ കമ്പനി ചെയർമാൻ അഫി അഹ്‌മദ്‌, വൈസ് ചെയർമാൻ …

എയർ കേരള കേരളത്തിലെ വികസനത്തിന് മാറ്റുകൂട്ടും : സലാം പാപ്പിനിശ്ശേരി Read More »

നിയന്ത്രണം വിട്ടക്കാർ മരത്തിൽ ഇടിച്ചു തകർന്നു.

ഇന്ന് രാവിലെ ഒറ്റപ്പാലം പാതിപ്പാറ പെട്രോൾ പമ്പിന് സമീപത്താണ് സംഭവം ഷോറൂമിൽ നിന്നും ഡെലിവറി കഴിഞ്ഞ് കൊണ്ടുവരുന്ന കാറാണ് അപകടത്തിൽ പെട്ടത് തണ്ണിമത്തൻകടയിലും തൊട്ടടുത്ത മരത്തിലും ഇടിച്ചക്കാർ പൂർണമായി തകർന്നു ഒറ്റപ്പാലത്തെ ഡോക്ടർ വിജിത്തിന്റെയാണ് കാറ് ഡോക്ടറും കുടുംബവും നിസ്സാര പരിക്കോട് രക്ഷപ്പെട്ടു

ഏപ്രിൽ 14 അംബേദ്കർ ദിനം; എസ് ഡി പി ഐ പൊതുസമ്മേളനം സംഘടിപ്പിച്ചു

പാലക്കാട്: ഏപ്രിൽ 14 അംബേദ്കർ ദിനാചരണത്തിൻ്റെ ഭാഗമായി ‘” ഫാഷിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ ” എന്ന പ്രമേയമുയർത്തി കൊണ്ട് എസ് ഡി പി ഐ പാലക്കാട് ജില്ല കമ്മറ്റി പൊതുസമ്മേളനം നടത്തി. വൈകുന്നേരം 4 മണിക്ക് മുതലമട കാമ്പ്രത്ത്ചള്ളയിൽ വെച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം എസ് ഡി പി ഐ സംസ്ഥാന സമിതിയംഗം വി എം ഫൈസൽ ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് അലവി കെ ടി,മനുഷ്യാവകാശ പ്രവർത്തകരായ വിളയോടി …

ഏപ്രിൽ 14 അംബേദ്കർ ദിനം; എസ് ഡി പി ഐ പൊതുസമ്മേളനം സംഘടിപ്പിച്ചു Read More »

പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും: മുഖ്യമന്ത്രി

പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് പോലീസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഇതിന് 304 തസ്തികകൾ സൃഷ്ടിക്കും. ഡി വൈ എസ് പി – 4, എസ് ഐ – 40, എ എസ് ഐ – 40, എസ് സി പി ഒ – 120, സി പി ഒ – 100 എന്നിങ്ങനെയാണിത്.2025 – 26 വർഷത്തെ …

പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും: മുഖ്യമന്ത്രി Read More »

സ്കൂൾ ഉച്ചഭക്ഷണപദ്ധതി :ചുമതലയിൽ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണം – കെപിപിഎച്ച്എ

പാലക്കാട് :സ്കൂൾ ഉച്ചഭക്ഷണ, പോഷകാഹാര പദ്ധതികളുടെ ചുമതലയിൽ നിന്നും പ്രധാനാധ്യാപകരെ ഒഴിവാക്കി ഇവ മറ്റേതെങ്കിലും ഏജൻസിയെ ഏല്പിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) 59-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പ്രധാനാധ്യാപകർ ഏറെ സമയം ഈ പദ്ധതികൾക്കായി വിനിയോഗിക്കേണ്ടിവരുന്നു. കുട്ടികളുടെ എണ്ണം മാനദണ്ഡമാക്കാതെഎല്ലാ പ്രധാനാധ്യാപകരേയും ക്ലാസ് ചുമതലയിൽ നിന്നും ഒഴിവാക്കുക, ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട അധ്യാപക നിയമന പ്രശ്നങ്ങൾക്ക് സത്വര പരിഹാരമുണ്ടാക്കുക,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അംഗീകാരം നൽകുന്ന …

സ്കൂൾ ഉച്ചഭക്ഷണപദ്ധതി :ചുമതലയിൽ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണം – കെപിപിഎച്ച്എ Read More »

വിദ്യാഭ്യാസ പുരോഗതിയിൽ പ്രധാനാധ്യാപകരുടെ പങ്ക് വലുത് :മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

പാലക്കാട് : വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾക്കു പിന്നിൽ പ്രധാനാധ്യാപകരുടെ പങ്ക് ഏറെ വലുതാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ(കെപിപിഎച്ച്എ) 59-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വിവിധ മാർഗങ്ങളിലൂടെ പ്രധാനാധ്യാപകരെ ശാക്തീകരിക്കുന്നതിൽ കെപിപിഎച്ച്എ വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.കെ.ഡി.പ്രസേനൻ എംഎൽഎ മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,നഗരസഭാ കൗൺസിലർ പ്രഭ മോഹനൻ, സംഘാടക സമിതി ജനറൽ കൺവീനർ …

വിദ്യാഭ്യാസ പുരോഗതിയിൽ പ്രധാനാധ്യാപകരുടെ പങ്ക് വലുത് :മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ Read More »

വിദ്യാർത്ഥി മുങ്ങി മരിച്ചു

പഴയന്നൂർ : ഇന്ന് വൈകിട്ട് പഴയന്നൂർ ചീരക്കുഴി റെഗുലേറ്ററി സമീപം കുളിക്കാൻ ഇറങ്ങിയ പാലക്കാട് കഞ്ചിക്കോട് സ്വദേശി മനോജിന്റെ മകൻ വിശ്വജിത്ത് (10)ആണ് മരിച്ചത് അമ്മ വീടായ പഴയ ലക്കിടിയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു.ഇന്ന് വൈകിട്ട് സമീപത്തുള്ളവരുമായി പുഴയിൽ എത്തിയപ്പോഴാണ് അപകടം ഉണ്ടായത് പഴയന്നൂർ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അമ്മ ജയശ്രീ

വീട്ടിലെ പ്രസവം, സാമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങൾ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാൽ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുന്നതാണ്. സംസ്ഥാനത്ത് പ്രതിവർഷം 400 ഓളം പ്രസവങ്ങൾ വീട്ടിൽ വച്ച് നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതിൽ 382 പ്രസവങ്ങൾ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും …

വീട്ടിലെ പ്രസവം, സാമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം Read More »

തോന്നൂര്‍ക്കര കുടുബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

ചേലക്കര : തോന്നൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം കെ. രാധാകൃഷ്ണന്‍ എം.പി നിര്‍വ്വഹിച്ചു. പദ്ധതി കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ. രാധാകൃഷ്ണന്‍ എം.പി പറഞ്ഞു. യു.ആര്‍ പ്രദീപ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സിയര്‍ കെ.എന്‍ ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപയാണ് നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. 5801.74 ചതുരശ്ര അടി …

തോന്നൂര്‍ക്കര കുടുബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി Read More »