palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

സ്കൂൾ ഉച്ചഭക്ഷണപദ്ധതി :ചുമതലയിൽ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണം – കെപിപിഎച്ച്എ

പാലക്കാട് :സ്കൂൾ ഉച്ചഭക്ഷണ, പോഷകാഹാര പദ്ധതികളുടെ ചുമതലയിൽ നിന്നും പ്രധാനാധ്യാപകരെ ഒഴിവാക്കി ഇവ മറ്റേതെങ്കിലും ഏജൻസിയെ ഏല്പിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) 59-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പ്രധാനാധ്യാപകർ ഏറെ സമയം ഈ പദ്ധതികൾക്കായി വിനിയോഗിക്കേണ്ടിവരുന്നു. കുട്ടികളുടെ എണ്ണം മാനദണ്ഡമാക്കാതെഎല്ലാ പ്രധാനാധ്യാപകരേയും ക്ലാസ് ചുമതലയിൽ നിന്നും ഒഴിവാക്കുക, ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട അധ്യാപക നിയമന പ്രശ്നങ്ങൾക്ക് സത്വര പരിഹാരമുണ്ടാക്കുക,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അംഗീകാരം നൽകുന്ന എയിഡഡ് സ്കൂൾ അധ്യാപക നിയമനങ്ങളുടെ ജില്ലാതല പരിശോധന(ഡിഡിഇ ഓഡിറ്റ് ) വേഗത്തിലാക്കുക,സ്കൂളുകളിലെ പ്രീ പ്രൈമറി വിഭാഗത്തിന് അംഗീകാരം നൽകുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,കെപിപിഎച്ച്എ പ്രതിനിധിയെ ക്യു.ഐ.പി.യിൽ ഉൾപ്പെടുത്തുക,മെഡിസെപ് പദ്ധതിയിൽ റീ ഇംബേഴ്സ്മെൻ്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഭാരവാഹികൾ :പി.കൃഷ്ണപ്രസാദ് (പ്രസിഡൻ്റ്)പി.എസ്.ശിവശ്രീ, അജി സ്കറിയ, എം.സൈതലവി(വൈസ് പ്രസിഡൻ്റ്)ജി.സുനിൽകുമാർ(ജനറൽ സെക്രട്ടറി)എം.ഐ.അജികുമാർ(ജോയിൻ്റ് സെക്രട്ടറി)ജോസ് രാഗാദ്രി, കെ.ജി.അനിൽകുമാർ,കെ.കെ.മനോജൻ(അസിസ്റ്റൻ്റ് സെക്രട്ടറി)സി.എഫ്.റോബിൻ(ട്രഷറർ) വനിതാഫോറം:എ.എസ്. സുമകുമാരി (ചെയർപേഴ്സൺ)ഷാൻ്റി സനൽ(വൈസ് ചെയർപേഴ്സൺ),ബിന്ദു കൃഷ്ണൻ(കൺവീനർ),കെ.നസീമ(ജോയിൻ്റ് കൺവീനർ)ഫോട്ടോ: കെപിപിഎച്ച്എ സംസ്ഥാന പ്രസിഡൻറ് പി. കൃഷ്ണപ്രസാദ്(പാലക്കാട്),ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ (കൊല്ലം)For details9446696665

Leave a Comment

Your email address will not be published. Required fields are marked *