palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

വിദ്യാഭ്യാസ പുരോഗതിയിൽ പ്രധാനാധ്യാപകരുടെ പങ്ക് വലുത് :മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

പാലക്കാട് : വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾക്കു പിന്നിൽ പ്രധാനാധ്യാപകരുടെ പങ്ക് ഏറെ വലുതാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ(കെപിപിഎച്ച്എ) 59-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വിവിധ മാർഗങ്ങളിലൂടെ പ്രധാനാധ്യാപകരെ ശാക്തീകരിക്കുന്നതിൽ കെപിപിഎച്ച്എ വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.കെ.ഡി.പ്രസേനൻ എംഎൽഎ മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,നഗരസഭാ കൗൺസിലർ പ്രഭ മോഹനൻ, സംഘാടക സമിതി ജനറൽ കൺവീനർ കെ.ജി.അനിൽകുമാർ,പ്രോഗ്രാം കൺവീനർ കെ.ജി.പവിത്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു.എം.ഏബ്രഹാം,പി.എസ്.സുജികുമാർ,അജി സ്കറിയ,ബിനോജ് ജോൺ,എസ്.വിനോദ്കുമാർ,ജില്ലാ സെക്രട്ടറിമാരായ കെ.എസ്.പ്രവീൺകുമാർ, കെ.എൻ.എ.ഷെറീഫ്,ഷാജി ജോർജ്,ആർ.രാധാകൃഷ്ണ പൈ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനംസാഹിത്യകാരൻ കെ.പി.എസ്.പയ്യനെടം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീനിയർ സബ് എഡിറ്റർ ബീനാ ഗോവിന്ദ് മുഖ്യപ്രഭാഷണം നടത്തി. കെപിപിഎച്ച്എ സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ.ബിജുമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.എ.ബെന്നി, വൈസ് പ്രസിഡൻറ് കെ.കെ. നരേന്ദ്രബാബു, ധനകാര്യവകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറി ടി.മജീദ്, പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ സീനിയർ സൂപ്രണ്ട് ആര്‍. ഗോപാലകൃഷ്ണൻ,എ.പി.വിനയൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സാജൻ ആൻറണി, ജോഷി.ഡി. കൊള്ളന്നൂർ,ടി.പി. അബ്ദുൽ സലാം,ജില്ലാ സെക്രട്ടറിമാരായ വി.പി.രാജീവൻ, എൻ.സി. അബ്ദുല്ലക്കുട്ടി, സജി ജോൺ എന്നിവർ പ്രസംഗിച്ചു. വനിതാ സമ്മേളനം പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ എ.എസ്.സുമകുമാരി അധ്യക്ഷത വഹിച്ചു.മുൻ സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോ.ജെ.പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി. വനിതാഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു,ജില്ലാ കൺവീനർ എം.ബി.ജ്യോതി,സി. അനിലകുമാരി, കെ.സരസ്വതി,ജില്ലാ സെക്രട്ടറിമാരായ പി.വി. ഷീജ, എച്ച്.നൂർജഹാൻ, ബിജി മാത്യു എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *