
പഴയന്നൂർ : സ്ഥലം വാങ്ങി നൽകാമെന്നും ബിസ്നസ് പങ്കാളിയാക്കാമെന്നും പറഞ്ഞ് പലരിൽ നിന്നായി അൻപത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പഴയന്നൂർ ചീരക്കുഴി ഡാം റോഡിൽ കുന്നമംഗലത്ത് സുരേഷിനെ( തണൽ സുര – 45)യാണ് പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പഴയന്നൂരിലെ ടാക്സി ഡ്രൈവറാണ് പഴയന്നൂർ കല്ലമ്പറമ്പിൽ താമസിക്കുന്ന രണ്ട് സ്ത്രീകളിൽ നിന്നും 10ലക്ഷം രൂപ യും സ്വർണ്ണവും വാങ്ങി പറ്റിച്ചു.തിരുവില്ലാമല സ്വദേശിനിയിൽ നിന്നും കാർ വാങ്ങാൻ എന്ന് പറഞ്ഞ് 30 ലക്ഷം രൂപയും . തുടങ്ങി ചെറുതും വലുതുമായ തട്ടിപ്പുകൾ നടത്തി കാർ ഡ്രൈവർ എന്ന പേരിൽ സുഖജീവിതം നയിക്കുകയായിരുന്നു പ്രതി. സമ്മാനമായി തട്ടിപ്പുകൾ ഏതൊക്കെ പ്രദേശങ്ങളിൽ നടത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പണം തിരികെ ചോദിക്കുന്ന സ്ത്രീകളെ അസഭ്യം പറയുകയും അവരെ മോശമായി ചിത്രീകരിക്കുകയാണ് പ്രതിയുടെ സ്ഥിരം പരിപാടി. വരുന്ന ദിവസങ്ങളിൽ ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ലഭിക്കുമെന്നാണ് പഴയന്നൂർ പോലീസ് പ്രതീക്ഷിക്കുന്നത് ഇയാളുടെ സാമ്പത്തിക സ്രോതസ്സുകളിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.