palakkad express news

ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ വാച്ച്‌മാൻ താൽക്കാലിക ഒഴിവ്; അഭിമുഖം 28-ന്

ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ വാച്ച്‌മാൻ തസ്‌തികയിൽ നിലവിലുള്ള ഒഴിവിലേക്ക് താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെപ്റ്റംബർ 28-ന് രാവിലെ പത്തിന് കോളേജ് ഓഫീസിൽ അഭിമുഖം നടത്തും. വിമുക്തഭടന്മാർക്ക് നിയമനത്തിൽ മുൻഗണന. ഉയർന്ന പ്രായപരിധി 56 വയസ്സാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ചേലക്കര സർക്കാർ പോളിടെക്നിക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04884-254484.

Leave a Comment

Your email address will not be published. Required fields are marked *