palakkad express news

ഓപ്പറേഷൻ തെളിമ-2′: തൃശ്ശൂരിൽ 4 സ്ഥാപനങ്ങൾ പൂട്ടി; ലൈസൻസ് സസ്പെൻഡ് ചെയ്തു

പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ഓപ്പറേഷൻ തെളിമ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണക്കടികൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യദിവസത്തെ പരിശോധന.നാല് സ്ക്വാഡുകളായി തിരിഞ്ഞ് സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പാചക എണ്ണയുടെ പുനരുപയോഗവും സ്ഥാപനങ്ങളിലെ ശുചിത്വവുമാണ് പ്രധാനമായും പരിശോധിച്ചത്.ആകെ 12 സ്ഥാപനങ്ങളിൽ പരിശോധന പൂർത്തിയാക്കി. വൃത്തിഹീനമായി പ്രവർത്തിച്ച നാല് സമൂസ നിർമ്മാണ കേന്ദ്രങ്ങൾ പൂട്ടി. ഇവയുടെ ഭക്ഷ്യസുരക്ഷാ ലൈസൻസ് സസ്പെൻഡ് ചെയ്തു. എട്ട് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ ശുപാർശ നൽകി.വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പത്ത് കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്നായി പാചക എണ്ണയുടെ 22 സാമ്പിളുകൾ ശേഖരിച്ചു. തൃശൂർ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഇന്ദു വി. എസ് പരിശോധനകൾക്ക് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *