തിരുവില്വാമല പാമ്പാടി രാമന്‍ചിറകുന്നിടിച്ചുള്ള മണ്ണെടുപ്പ് നിര്‍ത്തിവെക്കണമെന്നും ആയതിന് അധികാരികള്‍ നല്‍കിയിട്ടുള്ള അനുമതി ഉപേക്ഷിക്കണമെന്ന് ആവശ്യമുയര്‍ത്തി പാമ്പാടിയില്‍ നിന്ന് രാമന്‍ചിറ കുന്നിലേക്ക് എഐവൈഎഫ് തിരുവില്വാമല മേഖല കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എഐവൈഎഫ് ചേലക്കര മണ്ഡലം സെക്രട്ടറി പി.ആര്‍.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എഐവൈഎഫ് മേഖല വെെസ് പ്രസിഡന്റ് വിനോദ് അദ്യക്ഷത വഹിച്ചു. സമീപത്തെ സ്കൂളിനും നിരവധി വീടുകള്‍ക്കും സമീപത്തെ ചിറകള്‍ക്കും തുടങ്ങി ജീവനും സ്വത്തിനും ഭീഷണി ആയിട്ടുള്ള മണ്ണെടുപ്പ് ഉപേക്ഷിച്ച് മറ്റൊരു മുണ്ടക്കെെ ചൂരല്‍മല ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരണമെന്ന് പങ്കെടുത്ത സംസാരിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു മണ്ഡലം പ്രസിഡന്റ് കെ.കെ.രമേഷ്, ജോയിന്റ് സെക്രട്ടറി ബിജു അയ്യപ്പന്‍, സിപിഐ ലോക്കൽ കമ്മിറ്റി അംഗം മോഹനന്‍ ചാത്തനാത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാകൃഷ്ണന്‍, സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. മണ്ണെടുപ്പിനുള്ള അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് തുടക്കം കുറിക്കാനും തീരുമാനിച്ചു.
