കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചരിത്രപ്രസിദ്ധമായ തിരുവില്ല്വാമല വിലാദ്രിനാഥ ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമാണ് പൂജവയ്പ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഭക്തർക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജയ്ക്ക് വെക്കാവുന്നതാണ്.തുടർന്നുള്ള ദിവസങ്ങളായ ഒക്ടോബർ 19 (ദുർഗ്ഗാഷ്ടമി), ഒക്ടോബർ 20 (മഹാനവമി) തിയതികളിൽ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ പ്രത്യേക പൂജകൾ നടക്കും. വിജയദശമി ദിനമായ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ നവരാത്രി പൂജയെടുപ്പിന് ശേഷം 8:30 മുതൽ കുട്ടികളെ എഴുത്തിന് ഇരുത്തുന്ന വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്ഷേത്ര ഓഫീസിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
