ചേലക്കര :പൊതുമരാമത്ത് വകുപ്പിന്റെ പഴയന്നൂർ റിങ്ങ് റോഡ് നിർമ്മാണം ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കലക്ടർക്ക് അനുമതി ലഭിച്ചതായി യു.ആർ.പ്രദീപ് എം.എൽ.എ അറിയിച്ചു. പഴയന്നൂർ വില്ലേജിൽ നിന്നും 1.3254 ഹെക്ടറും, വടക്കേത്തറ വില്ലേജിൽ നിന്നും 2.3760 ഹെക്ടർ ഭൂമിയും ആണ് ഏറ്റെടുക്കുക. 2023-24 ലെ ബഡ്ജറ്റ് വർക്കായ റിങ്ങ് റോഡ് പ്രവൃത്തിയ്ക്ക് നിലവിൽ 5 കോടി രൂപയുടെ ഭരണാനുമതിയുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകി ഉത്തരവാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം ചീഫ് എഞ്ചിനീയർ 07-08-2026 ൽ റവന്യൂ വകുപ്പ് സെക്രട്ടറിയ്ക്ക് കത്ത്നൽകിയിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പ്രത്യേക തഹസിൽദാരെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് യു. ആർ. പ്രദീപ് എം.എൽ.എ ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.