ചേലക്കര സ്വദേശിനിയായ യുവതിയ്ക്കു നേരെ ലൈംഗിക ചേഷ്ട കാണിച്ച് മാനഹാനി ഉണ്ടാക്കിയ സംഭവത്തിലെ പ്രതിയായ രഞ്ജിത്ത്, (29) അടിപറമ്പിൽ ചെരുവിൽ വീട്, തിരുവില്വാമല, കണിയാര് ക്കാട് മിഷൻ എന്നയാളെയാണ് കോടതി റിമാൻറ് ചെയ്തത്. 18.09.2026 തിയ്യതി വൈകീട്ട് 5 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം യുവതി ബസ്സ് സ്റ്റോപ്പിൽ ബസ്സ് ഇറങ്ങി നടക്കുന്ന സമയം പ്രതി ബൈക്കിൽ പിൻതുടർന്ന് വന്ന് യുവതിക്കുനേരെ ലൈംഗിക ചേഷ്ട കാണിക്കുകയായിരുന്നു.ഇക്കാര്യത്തിന് യുവതി ചേലക്കര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും തൽസമയം സ്റ്റേഷൻ ചാർജിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ഗ്രീഷ്മ.പി.എസ് മൊഴിയെടുത്ത് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്താലുള്ള അന്വേഷണത്തിൽ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുനിന്നും പിടികൂടുകയായിരുന്നു.ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഗ്രീഷ്മ, പൗലോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ.വി.വി, അനീഷ്. ടി, സിവിൽ പോലീസ് ഓഫീസർ ഷൈക്ക് സഹീർ എന്നിവരാണ് ഉണ്ടായിരുന്നത്.