ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിലെ വാണിയംകുളം പഞ്ചായത്തിലുൾപ്പെട്ട ഭാരതപ്പുഴയിലെ ചോറോട്ടൂർ – കറുക കടവിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 21.09.2026 തീയ്യതി രാവിലെ 10 മണിയോടെയാണ് ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻെറ മൃതദേഹം പുഴയിൽ ഒഴുകിനടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.വിവരമറിഞ്ഞ ഉടൻ തന്നെ ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി. മറ്റ് രക്ഷാപ്രവർത്തക സംഘം എത്തുന്നതുവരെ കാത്തുനിൽക്കാതെ, ഒറ്റപ്പാലം ജൂനിയർ സബ് ഇൻസ്‌പെക്ടർ അമൽ ചന്ദ്രൻ, ഡ്രൈവർ എ.എസ്.ഐ രമേശ് എന്നിവർ പുഴയിലിറങ്ങി സാഹസികമായി മൃതദേഹം കരയിലെത്തിക്കുകയായിരുന്നു.