
കൊണ്ടാഴിപഞ്ചത്ത് രണ്ടാം വാർഡ് മെമ്പർ ദീപയുടെ പരിശ്രമത്തിൽ എസ് ബി ഐ പേഴ്സണൽ ബ്രാഞ്ച് ഒറ്റപ്പാലത്തിന്റെ സി എസ് ആർ ഫണ്ടിൽ നിന്നും ജി യു പി സ്കൂളിലെ 5 പെൺകുട്ടികൾക്ക് സൈക്കിളുകൾ നൽകുന്ന ചടങ്ങ് ഇന്ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു.വാർഡ് മെമ്പർ ദീപ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ ജി എം സജീഷ് എംഎസ് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശശിപ്രകാശ് , ബ്രാഞ്ച് മാനേജർ അരുൺ രാജ് , എസ് ബി ഐ മാനേജർമാർ ,ജനപ്രതിനിധികളായ … ശശികുമാർ , ബീന ,സുഭദ്ര , കാവ്യശ്രീ , രാജു, ശ്രീരാജ് , എന്നിവർ പങ്കെടുത്ത് സംസാരിച്ചു പിടിഎ പ്രതിനിധി ഉദയൻ നന്ദിയും പറഞ്ഞു.
