
തിരുവില്ലാമല ഇന്ന് വൈകീട്ട് 4 മണിക്ക് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി എച്ച് മീരാസാഹിബും പാർട്ടിയും പട്രോളിങ്ങിൽ പാമ്പാടിയിൽ വച്ച് KL 52 C 3476 നമ്പർ സ്കൂട്ടറിൽ വിൽപ്പനയ്ക്കായി 26 ലിറ്റർ ഇന്ത്യൻ നിർമിതവിദേശമദ്യം കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് തിരുവില്വാമല വില്ലേജ് പട്ടിപ്പറമ്പ് ദേശത്ത് മച്ചിങ്ങൽ വീട്ടിൽ വിജയബാലകൃഷ്ണൻ മകൻ അജീഷ് 38 വയസ്സ് ഒന്നാം പ്രതിയായും തിരുവില്വാമല വില്ലേജ് പട്ടിപ്പറമ്പ് ആലിൻ ചുവട് ദേശത്ത് കുണ്ടിൽ വീട്ടിൽ മാണിക്യൻ മകൻ ദിലീപിനെ 48 വയസ്സ് രണ്ടാം പ്രതിയായും കേസെടുത്തു.

.പട്ടിപ്പറമ്പ് മേഖലയിൽ വ്യാപക പരാതിയെ തുടർന്നുള്ള അന്വേഷണത്തെ തുടർന്ന് ആണ് കേസ് കണ്ടെടുത്തത്.വിൽപ്പനയ്ക്കായി മദ്യം എത്തിച്ചു നൽകുന്ന പ്രധാനികളിൽ രണ്ട് പേരെ ആണ് പിടികൂടിയത്.കൂടുതൽ ആളുകൾ മദ്യം വിൽപ്പനയ്ക്കായി എത്തിച്ച് നൽകുന്നതായി വിവരം ലഭിച്ചതായി എക്സൈസ് അറിയിച്ചു.പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജു പി പി, സിവിൽ എക്സൈസ് ഓഫീസർ അക്ബർഷാ ഈ ശരൺ ലാൽ കെ ആർ എന്നിവർ പങ്കെടുത്തു.പ്രതികളെ കോടതിയിൽ ഹാജരാക്കും