palakkad express news

മാധ്യമം പത്രപ്രവർത്തകർ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കണം: ബിനോയ് വിശ്വം

കോഴിക്കോട്: 8 മാസത്തിലധികമായി മാധ്യമം ദിനപത്രത്തിലെ ജീവനക്കാർക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക കൊടുത്തു തീർത്തു കൊണ്ട് സമരം അവസാനിപ്പിക്കാനുള്ള നടപടികൾക്ക് പത്രം ഉടമസ്ഥർ തയ്യാറാകണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ശമ്പള കുടിശ്ശികയയുമായി ബന്ധപ്പെട്ട് മാധ്യമത്തിലെ പ്രവർത്തകർ മാധ്യമം ഹെഡ് ഓഫിസിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിനിടെ സമരപന്തലിലെത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ശമ്പളം ലഭിക്കുന്നതിന് വേണ്ടി കുടുംബാംഗങ്ങളെ സമരത്തിലേക്ക് എത്തിക്കുന്ന പ്രവണത അത്യന്തം ദോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ പത്രപ്രവർത്തക യൂണിയൻ നേതാക്കളും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *