palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

ഏപ്രിൽ 14 അംബേദ്കർ ദിനം; എസ് ഡി പി ഐ പൊതുസമ്മേളനം സംഘടിപ്പിച്ചു

പാലക്കാട്: ഏപ്രിൽ 14 അംബേദ്കർ ദിനാചരണത്തിൻ്റെ ഭാഗമായി ‘” ഫാഷിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ ” എന്ന പ്രമേയമുയർത്തി കൊണ്ട് എസ് ഡി പി ഐ പാലക്കാട് ജില്ല കമ്മറ്റി പൊതുസമ്മേളനം നടത്തി. വൈകുന്നേരം 4 മണിക്ക് മുതലമട കാമ്പ്രത്ത്ചള്ളയിൽ വെച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം എസ് ഡി പി ഐ സംസ്ഥാന സമിതിയംഗം വി എം ഫൈസൽ ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് അലവി കെ ടി,മനുഷ്യാവകാശ പ്രവർത്തകരായ വിളയോടി ശിവൻകുട്ടി ,കാർത്തികേയൻ മംഗലം , വി വരാവകാശ പ്രവർത്തകൻ,വി പി നിജാംമുദ്ധീൻ ,നെന്മാറ നിയോജക മണ്ഡലം പ്രസിഡണ്ട് സക്കീർ ഹുസൈൻ സംസാരിച്ചുഎസ് ഡി പി ഐ ജില്ലാ ട്രഷറർ എ വൈ കുഞ്ഞിമുഹമ്മദ്, ജില്ലാ സെക്രട്ടറി റുഖിയ അലി, ജില്ലാ കമ്മറ്റിയംഗം റാസിഖ് പാലക്കാട്, വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന സമിതിയംഗം സുലൈഖ റഷീദ് , നെന്മാറ നിയോജക മണ്ഡലം സെക്രട്ടറി ഹരിദാസൻ മുതലമട എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *