palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

മേളയിലുണ്ട് സൗജന്യ കുതിര സവാരി

പാലക്കാട്: എന്റെ കേരളം പ്രദർശന വിപണനമേളയിൽ സന്ദർശകർക്ക് സൗജന്യമായി കുതിരസവാരിഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതൽ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ സന്ദർശകർക്ക് സൗജന്യമായി കുതിര സവാരി ആസ്വദിക്കാം.രാജ എന്ന് പേരുള്ള വെളുത്ത കുതിരയാണ് മേളയെ ആവേശകരമാക്കാനായി എത്തുന്നത്.കുട്ടികൾക്കും മുതിർന്നവർക്കും ഒരേ സമയം കുതിര സവാരിയുടെ ഭാഗമാവാം. ഒരേ സമയം എട്ട് പേർക്ക് അലങ്കരിച്ച കുതിരവണ്ടിയിൽ മേള നഗരി ചുറ്റാം. മേള നടക്കുന്ന ദിവസങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ രാത്രി 10 വരെ സവാരിയുണ്ടാകും. വിവിധ വകുപ്പുകളുടെ തീംസർവീസ് സ്റ്റാളുകളും കൊമേഴ്ഷ്യൽ സ്റ്റാളുകളും ഉൾപ്പെടെ ശീതീകരിച്ച 250 ഓളം സ്റ്റാളുകൾ മേളയുടെ ഭാഗമാകും. മേളയിൽ പ്രവേശനം സൗജന്യമായിരിക്കും. പാർക്കിങ് സൗകര്യവും ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *