palakkad express news

പ്രധാനമന്ത്രിയുടെ സന്ദർശനം: നഗരത്തിൽ നാളെ (മാർച്ച് 29 ന്) ഗതാഗത നിയന്ത്രണം

പാലക്കാട് :പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് ടൗണിൽ പങ്കെടുക്കുന്ന പൊതുപരിപാടിയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നാളെ (മാർച്ച് 29 ന് ) രാവിലെ 10.45 മുതൽ വൈകീട്ട് നാല് വരെ വിവിധ പ്രധാന റോഡുകളിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതുമായിരിക്കും. വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽ നിന്ന് പ്രൈവറ്റ് ബസുകൾ ദേശീയ പാതയിലൂടെ ചന്ദ്രനഗർ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. മടക്കയാത്രയും ഇതേ വഴിയിലൂടെയായിരിക്കും.വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽ നിന്ന് വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും കണ്ണനൂർ വഴി തിരിഞ്ഞ് തിരുനെല്ലായി തങ്കം ജംഗ്ഷൻ, യാക്കര, തോട്ടിങ്ങൽ വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പുറകിലൂടെ പ്രവേശിച്ച് തിരിച്ചും അതേ വഴി തന്നെ പോകേണ്ടതാണ്.കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗങ്ങളിൽ നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകളും തമിഴ്നാട് ബസുകളും കാഴ്ചപ്പറമ്പ്, പുഴക്കൽ, യാക്കര വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പുറകിലൂടെ പ്രവേശിക്കുകയും അതേ വഴി തന്നെ തിരിച്ചും പോകേണ്ടതാണ്.കൊടുമ്പ്, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, പുതുനഗരം, പെരുവെമ്പ്, കൊടുവായൂർ, ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകളും മറ്റു വാഹനങ്ങളും കാടാങ്കോട് നിന്ന് തിരിഞ്ഞ് ദേശീയ പാതയിലൂടെ ചന്ദ്രനഗർ – കൽമണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അതേ വഴി തന്നെ തിരിച്ചും പോകേണ്ടതാണ്. തേങ്കുറിശ്ശി നെന്മാറ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കാഴ്ചപ്പറമ്പ് ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ദേശീയപാതയിലൂടെ ചന്ദ്രനഗർ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. മടക്കയാത്രയും ഇതേ വഴിയിലൂടെയായിരിക്കും.പൂടൂർ കോട്ടായി, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി ഭാഗത്ത് നിന്നും വരുന്ന എല്ലാ ബസ്സുകളും മറ്റ് വാഹനങ്ങളും മേപ്പറമ്പ്, പേഴുംകര, ചുണ്ണാമ്പുതറ വഴി വിക്ടോറിയ കോളേജ്, താരേക്കാട് വഴി വന്ന് മുനിസിപ്പൽ, സ്റ്റേഡിയം സ്റ്റാൻന്റുകളിലേക്കുള്ള വാഹനങ്ങൾ അതാത് സ്റ്റാൻഡിലേക്ക് തിരിഞ്ഞ് പോകേണ്ടതും യാത്രക്കാരെ കയറ്റി തിരിച്ചും ഈ വഴി തന്നെ പോകേണ്ടതുമാണ്.കോഴിക്കോട്, മണ്ണാർക്കാട്’, ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ ഒലവക്കോട് നിന്നും ബൈപ്പാസ് വഴി കൽമണ്ഡപം ചന്ദ്രനഗർ വഴി ദേശീയ പാതയിലൂടെ കാഴ്ചപറമ്പിലെത്തി വലത്തോട്ട് തിരിഞ്ഞ്, പുഴക്കൽ, യാക്കര വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പുറകിലൂടെ പ്രവേശിക്കുകയും അതേ വഴി തന്നെ തിരിച്ചും പോകേണ്ടതാണ്. പ്രൈവറ്റ് ബസുകൾ ഒലവക്കോട് നിന്നും ശേഖരിപുരം, വിക്ടോറിയ കോളേജ്, താരേക്കാട് വഴി വന്ന് മുനിസിപ്പൽ, സ്‌റ്റേഡിയം സ്റ്റാൻഡുകളിലേക്കുള്ള ബസുകൾ അതാത് സ്റ്റാൻഡുകളിലേക്ക് തിരിഞ്ഞ് പോകേണ്ടതും യാത്രക്കാരെ കയറ്റി അതേ വഴിയിലൂടെ തിരിച്ചും പോകേണ്ടതാണ് പൊതുജനങ്ങൾ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും നിർദ്ദേശിച്ച വഴികളിലൂടെ യാത്ര ചെയ്യണമെന്നും ആവശ്യമായ സാഹചര്യങ്ങളിൽ മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാവൂ എന്നും പോലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *