palakkad express news

വോട്ടർ ബോധവത്കരണം: കളക്ടറേറ്റിൽ വടംവലി മത്സരം സംഘടിപ്പിച്ചു 

തൃശ്ശൂർ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ (SVEEP) നേതൃത്വത്തിൽ കളക്ടറേറ്റ് അങ്കണത്തിൽ വടംവലി മത്സരം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മത്സരം ഉദ്ഘാടനം നിർവഹിച്ചു. ‘കൈയല്ല വിരലാണ് കരുത്ത്’ എന്ന ആശയം മുൻനിർത്തി നടന്ന പരിപാടിയിൽ കളക്ടറേറ്റിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുത്തു. ​ഉദ്ഘാടനത്തിനോടനുബന്ധിച്ച് കളക്ടറുടെ ടീമും അസിസ്റ്റന്റ് കളക്ടറുടെ ടീമും തമ്മിൽ നടന്ന ആദ്യത്തെ സൗഹൃദ മത്സരത്തിൽ കളക്ടറുടെ ടീം വിജയിച്ചു. ലോട്ടെടുത്ത് ടീമുകളെ നിശ്ചയിച്ചുകൊണ്ടായിരുന്നു മത്സരങ്ങൾ ആരംഭിച്ചത്. ​കലക്ടറേറ്റിലെ വിവിധ വകുപ്പുകളിൽ നിന്ന് ഏഴു പേർ അടങ്ങുന്ന ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ആർ.ഡി.ഒ തൃശൂർ ടീമും ഇലക്ഷൻ ടീമും തമ്മിൽ നടന്ന കലാശ പോരാട്ടത്തിൽ ആർ.ഡി.ഒ ടീം വിജയികളായി. ​വിജയികൾക്ക് കളക്ടർ മൊമന്റോ നൽകി. പങ്കെടുത്ത എല്ലാ ടീമുകൾക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങൾ നൽകി. അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് , ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പ്രീത സ്കറിയ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആർ. മനോജ്‌, മറ്റു വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *