
പാലക്കാട്: മലമ്പുഴ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ വ്യാഴാഴ്ച മുണ്ടൂര്‍, കൊടുമ്പ് പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. ഓരോ പ്രദേശത്തെയും അടിസ്ഥാനപ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് സ്ഥാനാര്‍ഥി വോട്ടഭ്യര്‍ത്ഥിക്കുന്നത്. മുണ്ടൂര്‍ കുന്നപ്പുള്ളിക്കാവ് ക്ഷേത്ര ദര്‍ശനത്തോടെയാണ് പര്യടനം ആരംഭിച്ചത്. വടക്കേക്കര, തെക്കുമുറി, നായമ്പാടം തുടങ്ങിയ ഭാഗങ്ങളില്‍ ഗൃഹസമ്പര്‍ക്കം നടത്തിയ സ്ഥാനാര്‍ഥി പിന്നീട് പാലക്കീഴ്കാവിലും ദര്‍ശനം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജി. വിപിന്‍, പി.എന്‍. ജ്യോതിഷ്, മണ്ഡലം ഭാരവാഹികളായ രാധാകൃഷ്ണന്‍, കണ്ണന്‍ കുട്ടി, ഗോപി ഒ.വി, സജീവ് പി.എസ്, പ്രകാശന്‍ പി.പി., സബ്ജലജ, പ്രദീപ് കുമാര്‍, കൃഷ്ണകുമാര്‍, സുനില്‍കുമാര്‍ പി.ബി, മഹേഷ് എന്നിവര്‍ അനുഗമിച്ചു.ഉച്ചകഴിഞ്ഞ് കൊടുമ്പ് പഞ്ചായത്തില്‍ പര്യടനം നടത്തിയ സി. കൃഷ്ണകുമാര്‍ ആറ് കുടുംബയോഗങ്ങളിലും പങ്കെടുത്തു. കോട്ടാനി, ചെറപ്പാടം, പാളയം, കൊടുമ്പ്, കാടാങ്കോട്, പേഴുംപള്ളം എന്നിവിടങ്ങളില്‍ നടന്ന കുടുംബയോഗങ്ങള്‍ സ്ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുടിവെള്ള പ്രശ്‌നം, കാട്ടുപന്നിശല്യം, കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് എടുക്കാത്തത്, പാളയം നിവാസികളുടെ പാലം യാഥാര്‍ത്ഥ്യമാവാത്തതും ചര്‍ച്ചയായി. പാര്‍ട്ടി കൊടുമ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എം. ദീപക്, പഞ്ചായത്ത് അംഗം ബി. രമ, നേതാക്കളായ ഉഷാബാലചന്ദ്രന്‍, അഡ്വ. ശ്രീജിത്ത്, എ. രജനി, വിനോദ് കാടാങ്കോട്് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.