പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പാലക്കാട് ജില്ലയിൽ 22,68,721 വോട്ടർമാർ. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി തീർന്നതിനു ശേഷമുള്ള കണക്കുപ്രകാരം ആണിത്. 11,12,616 പുരുഷന്മാരും, 11,56,085 സ്ത്രീകളും , 20 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്._മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടർമാരുടെ എണ്ണം_ആകെ വോട്ടർമാർ: 22,68,721തൃത്താല – 2,03,700പട്ടാമ്പി – 2,10,790ഷൊർണൂർ – 1,99,620ഒറ്റപ്പാലം – 2,09,627കോങ്ങാട് – 1,82,603മണ്ണാർക്കാട് – 2,06,436മലമ്പുഴ – 1,95,429പാലക്കാട് – 1,76,224തരൂർ – 1,64,930ചിറ്റൂർ – 1,72,015നെന്മാറ – 1,81,690ആലത്തൂർ – 1,65,657