palakkad express news

അനധികൃതമായി 5,750കിലോ ചെറുമത്സ്യങ്ങളെ പിടിച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു

തൃശൂർ:സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ൾ ലംഘി​ച്ച് 5,750 കിലോ ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെന്റ് ഉദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് ഇല്ലാത്ത കിളിമീനും ഉലുവാച്ചി മീനുകളുമാണ് ബോട്ടിൽ നിന്നും കണ്ടെടുത്തത്. എറണാകുളം പള്ളിപ്പുറം സ്വദേശി കടുവാങ്കശ്ശേരി വീ​ട്ടി​ൽ ലളിതയുടെ പേരിലുള്ള പാദുവ ആന്റണി എന്ന ബോ​ട്ടാ​ണ് പിടികൂടിയത്. ജി​ല്ല​യി​ലെ തീ​ര​ക്ക​ട​ലി​ലും അ​ഴി​മു​ഖ​ങ്ങ​ളി​ലും വി​വി​ധ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡി​ങ് സെന്ററു​ക​ളി​ലും അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ കെ.പി ഗ്രേസിയുടെ നിർദ്ദേശാനുസരണം ന​ട​ത്തി​യ പ്ര​ത്യേ​ക കോ​മ്പി​ങ് ഓ​പ​റേ​ഷ​ന്റെ ഭാ​ഗ​മാ​യാ​ണ് ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. ഭക്ഷ്യയോഗ്യമായ അമ്പത്തിയെട്ട് ഇനം കടൽ മത്സ്യങ്ങളെ നിയമ വിധേയമായ വലിപ്പത്തിന് താഴെ പിടികൂടുന്നത് കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. ബോട്ട് ഉടമയിൽ നിന്ന് ജി​ല്ല ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ തു​ട​ർന​ട​പ​ടി​ക​ൾ പൂർത്തീ​ക​രി​ച്ച് 2.5 ലക്ഷം രൂപ പി​ഴ ഈ​ടാക്കുകയും ഉപയോഗ യോഗ്യമായ മത്സ്യം ലേലം ചെയ്ത് ലഭിച്ച തുകയായ 1,78,650 രൂപ ട്രഷറിയിൽ അടപ്പിക്കുകയും ചെയ്തു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ ഉദ്യോഗസ്ഥർ പുറംകടലിലേക്ക് ഒഴുക്കി വിട്ടു. തൃശൂർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സി.കെ മനോജ്, ഫിഷറീസ് ഓഫീസർ സഹന ഡോൺ, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് വി​ജി​ല​ൻ​സ് വി​ങ് ഓ​ഫി​സ​ർ​മാ​രാ​യ ഇ.​ആ​ർ ഷിനി​ൽ​കു​മാ​ർ, വി.​എം ഷൈ​ബു, വി.​എ​ൻ പ്രശാന്ത് കു​മാ​ർ, സീ ​റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ ഫസൽ, പ്രസാദ്, കൃഷ്ണ പ്രസാദ്, സിജീഷ് എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക പ​ട്രോ​ളി​ങ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​രം അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​ന രീ​തി അ​വ​ലം​ബി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡി​ങ് സെന്ററു​ക​ളി​ലും സ്പെ​ഷ​ൽ ടാ​സ്ക് സ്‌ക്വാഡു​ക​ളു​ടെ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡയറ​ക്ട​ർ  ഡോ. സി സീമ അ​റി​യി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *