പാലക്കാട്: ഭിന്നശേഷി വിഭാഗത്തിന്റെ മേൽ നോട്ടത്തിൽ ഒരു ബൂത്തും നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 25 പിങ്ക് ബൂത്തുകൾ. പാലക്കാട് നിയോജക മണ്ഡലത്തിലെ മൂന്നും ( 30,112, 167) മറ്റെല്ലാ മണ്ഡലങ്ങളിലും രണ്ട് വീതവുമാണ് പിങ്ക് ബൂത്തുകൾ. ( തൃത്താല – 30, 70, പട്ടാമ്പി – 23,94, ഷൊർണ്ണൂർ – 47, 75, ഒറ്റപ്പാലം – 49, 174, കോങ്ങാട് – 88,111, മണ്ണാർക്കാട് – 98, 136, മലമ്പുഴ 131, 153, തരൂർ – 6,152, ചിറ്റൂർ – 111, 126, നെന്മാറ – 22, 151, ആലത്തൂർ – 5, 91) ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരായിരിക്കും പാലക്കാട് നിയോജക മണ്ഡലത്തിലെ 130-ാം നമ്പർ ബൂത്ത് നിയന്ത്രിക്കുന്നത്. ഇതിന് പുറമെ ജില്ലയിൽ മണ്ണാർക്കാട്, തൃത്താല, ഷൊർണ്ണൂർ നിയോജക മണ്ഡലങ്ങളിൽ ഒന്ന് വീതം അനുബന്ധ ബൂത്തുകളും പട്ടാമ്പി നിയോജക മണ്ഡലത്തിൽ രണ്ട് അനുബന്ധ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് പ്രധാന പോളിംഗ് സ്റ്റേഷനിലെ വോട്ടർമാരുടെ എണ്ണം കൂടുമ്പോൾ, സൗകര്യപ്രദമായി വോട്ട് രേഖപ്പെടുത്താനായി സമീപത്ത് സജ്ജീകരിക്കുന്ന താൽക്കാലിക ബൂത്തുകളാണ് അനുബന്ധ ബൂത്തുകൾ. 44 A,144 A, 123 A, 212 A, 213 A എന്നിങ്ങനെയാണ് യഥാക്രമം സജ്ജമാക്കിയ അനുബന്ധ ബൂത്തുകൾ.