palakkad express news

മഹിളാ സമ്മേളനം നടത്തി.

ഷൊർണൂർ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി ശങ്കു ടി ദാസിന്റെ പ്രചരണാർത്ഥം മഹിളാ സമ്മേളനം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി സുമ ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ നിഷ ശശികുമാർ സ്വാഗതം പറഞ്ഞു. സിനിമാതാരം അഖില ശശിധരൻ പരിപാടി ഉത്ഘാടനം ചെയ്തു. ഭാരതത്തിന്റെ ഭാവിയെ നോക്കികാണുമ്പോൾ വളരെ അനിവാര്യമായ ഘടകങ്ങളുണ്ടെന്നും അതിൽ രാഷ്ട്രീയത്തിലേക്കുള്ള വഴി എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നുള്ളതുമാണ് ഭാരതത്തിന്റെ ഭാവിയെന്നും, രാഷ്ട്രീയത്തിൽ സ്ത്രീകൾ നിശബ്ദമായുള്ള സാന്നിധ്യമാണെന്നും നിഴൽ മാത്രമായി മാറരുതെന്നും അഖില ശശിധരൻ പ്രസംഗത്തിൽ പരാമർശിച്ചു. തുടർന്ന് മഹിളാ സംഘത്തിൽ മുന്നിട്ടു നിൽക്കുന്ന സ്ത്രീജനങ്ങളെ പൊന്നാടയണിയിച്ചും ഫലകം നൽകിയും ആദരിച്ചു. തുടർന്ന് ജില്ലാ പ്രസിഡണ്ട് പി വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയിൽ എൻ ഡി എ സ്ഥാനാർഥി ശങ്കു ടി ദാസ് മറുപടി പ്രസംഗം നടത്തി. ഷൊർണൂർ നിയോജക മണ്ഡലത്തിലെ ബി ജെ പി യെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ തിരഞ്ഞെടുപ്പാണിതെന്നും ഈ സമയത്തെ ഒരു അവസരമായി കണക്കാണണമെന്നും പ്രസംഗത്തിൽ ശങ്കു ടി ദാസ് പറഞ്ഞു. ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ വേണുഗോപാൽ, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്, രുഗ്മിണി ടീച്ചർ ചെറുപ്പുളശ്ശേരി മണ്ഡലം പ്രസിഡന്റ് സ്മിത തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *