palakkad express news

40 ലിറ്റർ വിദേശ മദ്യവുമായി രണ്ട് പേർ പിടിയിൽ

അഗളി പോലീസ് സ്റ്റേഷൻ പരിധിയിൽ അട്ടപ്പാടി മേഖലയിലേക്ക് അനധികൃതമായി വിദേശമദ്യം കടത്താൻ ശ്രമിച്ച രണ്ട് പേരെ അഗളി പോലീസ് പിടികൂടി. മണ്ണാർക്കാട് ആനമൂളി സ്വദേശികളായ ബഷീർ (37), രാജേഷ് (28) എന്നിവരെയാണ് 40 ലിറ്റർ വിദേശമദ്യവുമായി പോലീസ് പിടികൂടിയത്.മാർച്ച് 31 ന് പുലർച്ചെ 7.15-ഓടെ അഗളി പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ടീം താവളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് അഗളി പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ അബ്‌കാരി നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *