മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി വിദേശമദ്യം കൈവശം വച്ച കേസിൽ ഒരാളെ മീനാക്ഷിപുരം പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി പിടികൂടി. കൊല്ലങ്കോട് കള്ളിയമ്പാറ സ്വദേശി പ്രശാന്ത് (29)ആണ് പിടിയിലായത്.മാർച്ച് 30ന് രാത്രി മീനാക്ഷിപുരം ബീവറേജ് ഔട്ട്ലെറ്റിന് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വില്പനയ്ക്കായി സൂക്ഷിച്ച നിലയിലുള്ള 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു.മദ്യക്കടത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്നതിനെക്കുറിച്ച് മീനാക്ഷിപുരം പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.