palakkad express news

നെല്ലിക്കുളങ്ങര ക്ഷേത്രദർശനം നടത്തി എൻ ഡി എ സ്ഥാനാർത്ഥി എ എൻ അനുരാഗ്

നെന്മാറ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എ.എൻ. അനുരാഗ് കേരളത്തിലെ ഏറ്റവും വലിയ വേലയായ ഏഷ്യയിലെ ഏറ്റവും വലിയ വെടിക്കെട്ട് നടക്കുന്നതുമായ ഉത്സവമായ നെന്മാറ – വല്ലങ്ങി വേലയിൽ പങ്കെടുത്തു. നെന്മാറ നെല്ലിക്കുളങ്ങര ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ അദ്ദേഹം വേല കമ്മിറ്റികളുടെ ഭാരവാഹികളുമായും വേല മഹോത്സവത്തിലേക്കെത്തിയ ജനങ്ങളുമായി സംവദിച്ചു. ബിജെപി നെന്മാറ മണ്ഡലം പ്രസിഡൻ്റ് എൽ. നിർമ്മൽ കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി സുശീലൻ, നെന്മാറ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് രാജേഷ്, മുരളി തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *