palakkad express news

സിവിജില്‍ 25729 പരാതികള്‍ പരിഹരിച്ചു

നിയമസഭ പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്തുന്നതിന് സജ്ജീകരിച്ച സി വിജില്‍ ആപ്പിലൂടെ ജില്ലയില്‍ 25729 പരാതികള്‍ പരിഹരിച്ചു. ആലത്തൂര്‍ 1907 ,ചിറ്റൂര്‍ 2012, കോങ്ങാട് 2192, മലമ്പുഴ 3866,മണ്ണാര്‍ക്കാട് 2555, നെന്മാറ 1484, ഒറ്റപ്പാലം 2091, പാലക്കാട് 2418, പട്ടാമ്പി 937, ഷൊര്‍ണൂര്‍ 2623 , തരൂര്‍ 1648, തൃത്താല 1996 എന്നിങ്ങനെയാണ് മണ്ഡല അടിസ്ഥാനത്തില്‍ പരിഹരിച്ച പരാതികള്‍.വോട്ടര്‍മാര്‍ക്ക് പണം നല്‍കുക, മദ്യം വിതരണം ചെയ്യുക, അനുമതിയില്ലാതെ പോസ്റ്ററുകള്‍ പതിപ്പിക്കുക, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുക തുടങ്ങി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പിലൂടെ പരാതി നല്‍കാം.

Leave a Comment

Your email address will not be published. Required fields are marked *