palakkad express news

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ 5836 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി

തൃശൂർ :നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി ജില്ലയിൽ 5836 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്നശേഷിയുളളതുമായ വോട്ടർമാർ എന്നിവർക്ക് അപേക്ഷിച്ച പ്രകാരം ഹോം വോട്ടിങ് സംവിധാനമാണ് ജില്ലയിൽ നടപ്പിലാക്കിയത്. ആദ്യ ദിനം (30/03/26) 2907 പേരും രണ്ടാം ദിനം (31/03/26) 2929 പേരുമാണ് ഹോം വോട്ടിങ്ങിലൂടെ വോട്ട് ചെയ്തത്. രണ്ട് പോളിംഗ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന സംഘമാണ് വീടുകൾ സന്ദർശിച്ച് വോട്ടുകൾ രേഖപ്പെടുത്തുന്നത്. ജില്ലയിൽ ആകെ റിസർവ് ഉൾപ്പെടെ 192 ടീമുകളാണ് ഹോം വോട്ടിംഗിനായി രൂപീകരിച്ചത്. വോട്ട് ശേഖരിക്കുന്നതിനായി വീട്ടിൽ എത്തുമ്പോൾ വോട്ടർ വീട്ടിലില്ലെങ്കിൽ മുൻകൂട്ടി അറിയിച്ച് ഒരിക്കൽ കൂടി സന്ദർശനം നടത്തും. ഹോം വോട്ടിംഗ് പ്രക്രിയ ഏപ്രിൽ 6 വരെ ഉണ്ടായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *