palakkad express news

Local News

ക്രിസ്തുമസ് പുലരിയിൽ അമ്മത്തൊട്ടിലിൽ 3 ദിവസം പ്രായമുള്ള കുഞ്ഞ്

കുഞ്ഞിന് പേര് ക്ഷണിച്ച് മന്ത്രി വീണാ ജോർജ്ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 3 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ലഭിച്ചു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്. സന്തോഷം ഫേസ്ബുക്കിൽ പങ്കുവച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ക്രിസ്തുമസ് പുലരിയിൽ ജനിച്ച കുഞ്ഞിന് മന്ത്രി പേര് ക്ഷണിച്ചു.

തീയതി നീട്ടി

ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2025 മാർച്ചിൽ നടത്തുന്ന പൊതുപരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി. സൂപ്പർ ഫൈനോടുകൂടി പരീക്ഷാ ഫീസ് ഡിസംബർ 31 വൈകിട്ട് 5 മണിവരെ അടയ്ക്കാം. പരീക്ഷാർഥികളെ സംബന്ധിച്ച വിവരങ്ങൾ 2025 ജനുവരി 3-നകം പോർട്ടലിൽ അപ്‌ലോഡ്‌ ചെയ്യണം

സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 26 ന്മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കും

തൃശ്ശൂര്‍:സംസ്ഥാനത്ത് റീ ബിള്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി മഹാപ്രളയത്തില്‍ തകര്‍ന്ന അങ്കണവാടികളെ പുനര്‍നിര്‍മ്മിച്ച് സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുന്നതിന്റെ ഭാഗമായി 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 30 അങ്കണവാടികളുടെ ഉദ്ഘാടനം ഡിസംബര്‍ 26 ന് വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. 30 അങ്കണവാടിയിലുള്‍പ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ മതിലകം ഐസിഡിഎസ് പ്രോജക്ടിലെ മതിലകം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 ലെ 70-ാം നമ്പര്‍ …

സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 26 ന്മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കും Read More »

4 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 193 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്.സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 3 ആശുപത്രികൾക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം 90.60% സ്‌കോറും, പാലക്കാട് ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം 90.15% സ്‌കോറും, വയനാട് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം 89.70% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കാസർഗോഡ് നർക്കിലക്കാട് …

4 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം Read More »

അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ നിന്ന് അധ്യാപികമാരെ പിരിച്ചുവിടുന്ന പ്രവണത കോഴിക്കോട് ജില്ലയിൽ കൂടുതലെന്ന് വനിത കമ്മിഷൻ അധ്യക്ഷ

പന്തീരങ്കാവ് ഗാർഹിക അതിക്രമ സംഭവത്തിൽ പെൺകുട്ടി വീണ്ടും പരാതി നൽകിപത്ത്-മുപ്പത് വർഷത്തോളം ജോലി ചെയ്ത അൺ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഒരു സുപ്രഭാതത്തിൽ യാതൊരു കാരണവുമില്ലാതെ അധ്യാപികമാരെ പിരിച്ചു വിടുന്ന പ്രവണത കോഴിക്കോട് ജില്ലയിൽ കൂടുതലെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചൊവ്വാഴ്ച നടന്ന വനിത കമ്മിഷൻ സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അവർ.അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപികമാർ നേരിടുന്ന ചൂഷണം കേരളത്തിൽ മൊത്തത്തിൽ ഉണ്ടെങ്കിലും കോഴിക്കോടാണ് കൂടുതൽ. പ്രകടനം …

അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ നിന്ന് അധ്യാപികമാരെ പിരിച്ചുവിടുന്ന പ്രവണത കോഴിക്കോട് ജില്ലയിൽ കൂടുതലെന്ന് വനിത കമ്മിഷൻ അധ്യക്ഷ Read More »

അധികാരികൾ എന്ന് കണ്ണ് തുറക്കും…?അത് പോലെ വാഹനം ഓടിക്കുന്നവരും….!

കഴിഞ്ഞ ദിവസം ചീരക്കുഴി IHRD ക്ക് മുൻപിൽ നടന്ന സ്കൂട്ടർ അപകടംഅശ്രദ്ധമായി വണ്ടി ഓടിച്ച വനിത രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്റോഡിലെ കയറ്റങ്ങളിൽ ഓവർടേക്ക് ചെയ്യാൻ പാടില്ല എന്ന് ബാലപാഠങ്ങൾ പോലും മറക്കുന്നവർ ഒരു വശത്തും തുടർച്ചയായി അപകടം നടക്കുന്ന black Spot കൂടിയായ ചീരക്കുഴി IHRD ക്ക് മുൻപിലെ കയറ്റം പൊളിച്ച് മാറ്റി അപകടരഹിതമാക്കുന്നതിൽ വിമുഖത കാണിക്കുന്ന അധികാരികൾ മറ്റൊരു വശത്തുംCCTV ഉള്ളത് കൊണ്ട് മാത്രം രക്ഷപ്പെട്ട കാറുകാരനും ബസ്സുകാരും ആശ്വാസത്തിലാണ്.

എം.ബി.ബി.എസ്: സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2024 വർഷത്തെ എം.ബി.ബി.എസ്. കോഴ്‌സുകളിലേയ്ക്കുള്ള സ്പെഷ്യൽ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് റൗണ്ട് 3 പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഹോം പേജിൽ നിന്ന് അലോട്ട്‌മെന്റ് മെമ്മോ പ്രിന്റ് എടുക്കാം. സ്പെഷ്യൽ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനുശേഷം അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്/കോളേജിൽ ഡിസംബർ 26 മുതൽ 28 ന് വൈകിട്ട് …

എം.ബി.ബി.എസ്: സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു Read More »

കുടുംബശ്രീ നയിചേതന സമാപനവും ജെൻഡർ കാർണിവലും ഫാഷൻ ഷോയും ഓപ്പൺ ഫോറവും സംഘടിപ്പിച്ചു*

അട്ടപ്പാടി:കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തിൽ ദേശീയ ജൻഡർ ക്യാമ്പയിൻ നയി ചേതന 3.0 യുടെ ഭാഗമായി ജെൻഡർ കാർണിവൽ സംഘടിപ്പിച്ചു. അഗളി ഇ.എം.എസ് ഹാളിൽ രാവിലെ 11 മണിക്ക് കുടുംബശ്രീ സംസ്ഥാന ഗവേർണിംഗ് ബോഡി അംഗവും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മരുതി മുരുകൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ . മനോജ് ബി.എസ് അധ്യക്ഷത വഹിച്ചു. ജെൻഡർ കാർണിവൽ ഉദ്‌ഘാടനത്തിനു ശേഷം ഗവ. കോളേജ് ഓഫ് ഫാഷന്‍ ഡിസൈനിംഗ് …

കുടുംബശ്രീ നയിചേതന സമാപനവും ജെൻഡർ കാർണിവലും ഫാഷൻ ഷോയും ഓപ്പൺ ഫോറവും സംഘടിപ്പിച്ചു* Read More »

ഭരണത്തിൻ്റെ ഗുണഫലങ്ങൾ സാധാരണക്കാരിലെത്തിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥർ: മന്ത്രി കെ. രാജൻ

തൃശ്ശൂര്‍:സർക്കാർ തീരുമാനങ്ങളുടെ കാതൽ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ഓർമപ്പെടുത്തുകയും ഭരണത്തിൻ്റെ ഗുണ ഫലങ്ങൾ സാധാരണക്കാർക്ക്  പ്രാപ്യമാക്കുകയും  ചെയ്യുകയുമാണ് അദാലത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടൽ പുറമ്പോക്കിലെ കടലിൻ്റെ ഉയർന്ന തിരമാലയിൽ നിന്നും 3.017 മീറ്ററിന് അകത്തുള്ള ഭൂമിക്ക് പട്ടയം കൊടുക്കാൻ നിയമ തടസ്സമുണ്ട്. എന്നാൽ അതിനു പുറത്തുള്ള ഭൂമിക്ക് പട്ടയം കൊടുക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ …

ഭരണത്തിൻ്റെ ഗുണഫലങ്ങൾ സാധാരണക്കാരിലെത്തിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥർ: മന്ത്രി കെ. രാജൻ Read More »

കെ.പി.പി.എച്ച്.എ സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപവത്കരച്ചു

പാലക്കാട് :പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ (കെ.പി.പി.എച്ച്.എ) 59-ാം സംസ്ഥാന സമ്മേളനം ഏപ്രിലിൽ പാലക്കാട്ട് നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം സെയ്ൻ്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂളിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണഫണ്ട് അപര്യാപ്തത ഉൾപ്പെടെ, പ്രധാനാധ്യാപകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിച്ച് പരിഹാരം തേടുമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡൻറ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർസമ്മേളന വിശദീകരണം നടത്തി.നഗരസഭ ചെയർപേഴ്സൺ പ്രമീള …

കെ.പി.പി.എച്ച്.എ സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപവത്കരച്ചു Read More »

കൃത്രിമ വിലക്കയറ്റം തടയാന്‍ പൊതുവിപണിയില്‍ പരിശോധന ശക്തമാക്കും

ക്രിസ്മ‌സ്, പുതവത്സരം എന്നിവയോടനുബന്ധിച്ച് വിപണികളിൽ ഉണ്ടായേക്കാവുന്ന അവശ്യവസ്‌തുക്കളുടെ പൊതു കൃത്രിമ വിലക്കയറ്റം തടയുന്നതിൻ്റെ ഭാഗമായി പരിശോധന ശക്തമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ – താലൂക്ക്തല സ്ക്വാഡുകൾ ജില്ലയിലെ പൊതുവിപണികളിൽ പരിശോധന നടത്തി വരുന്നുണ്ട്. ജില്ലയിലെ എല്ലാ മൊത്ത / ചില്ലറ വ്യാപാരികളും സ്ഥാപനങ്ങളിൽ വില വിവര പട്ടിക, സ്റ്റോക്ക് ബോർഡ് എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും ഉപഭോക്താക്കൾ കാണത്തക്കവിധം പ്രദർശിപ്പിക്കുകയും വേണം. സ്ഥാപനം പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ …

കൃത്രിമ വിലക്കയറ്റം തടയാന്‍ പൊതുവിപണിയില്‍ പരിശോധന ശക്തമാക്കും Read More »

ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 മാർച്ചിൽ സംഘടിപ്പിക്കും

സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്‌സ് ടെക്‌നോ മീഡിയയും സംയുക്തമായി ചേർന്ന് ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 സംഘടിപ്പിക്കും. 2025 മാർച്ച് 12, 13 തീയതികളിൽ കൊച്ചി ഗ്രാന്റ് ഹയാത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കെ.എസ്.ഇ.ബി, കേരള എനർജി മേനേജ്‌മെന്റ് സെന്റർ എന്നിവയോടൊപ്പം അനർട്ടും സമ്മേളനത്തിന്റെ മുഖ്യപങ്കാളിയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ‘പുനരുപയോഗ ഊർജ്ജവും ഗ്രീൻ ഹൈഡ്രജനും; ഭാവി സാധ്യതകൾ’   തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും. കേന്ദ്ര വൈദ്യുതി വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടർ, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, പെട്രോളിയം, പ്രകൃതി …

ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 മാർച്ചിൽ സംഘടിപ്പിക്കും Read More »

മോഹൻ ഭാഗവതിൻ്റെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തത് – അഷറഫ് അലി വല്ലപ്പുഴ

ഒറ്റപ്പാലം : രാജ്യത്തെ വിവിധ മസ്ജിദുകൾക്കുമേൽ അവകാശവാദമുന്നയിക്കുന്ന നടപടിക്കെതിരെയുള്ള ആർ എസ് എസ് തലവൻ മോഹൻ ഭാഗവതിൻ്റെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ പറഞ്ഞു. ഇതിനു മുമ്പും സമാനമായ രീതിയിൽ മോഹൻ ഭാഗവത് പ്രതികരിച്ചിട്ടുണ്ട്. അതിന് ശേഷവും കൂടുതൽ മസ്ജിദുകളിൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വയുടെ വക്താക്കൾ രംഗത്തു വരികയാണുണ്ടായത്. പ്രസ്താവന ആത്മാർ ർത്ഥമായിട്ടാണങ്കിൽ 1991 ലെ ആരാധനാലയ സംരക്ഷണ നിയമം അംഗീകരിക്കാൻ ആർ എസ് എസ് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടതന്നും …

മോഹൻ ഭാഗവതിൻ്റെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തത് – അഷറഫ് അലി വല്ലപ്പുഴ Read More »

കേരളത്തിലെ എല്ലാവർക്കും ഭൂമിയും എല്ലാവർക്കും വീടും ഉറപ്പാക്കും – മന്ത്രി കെ. രാജൻ

കേരളത്തിലെ എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത് എന്ന് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. തലപ്പിള്ളി താലൂക്ക്‌തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത്‌ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ഭൂമിയുടെ രേഖ നൽകുന്നതിനായി പട്ടയ അദാലത്തുകൾ സംഘടിപ്പിച്ചു കൊണ്ട് പട്ടയ മിഷൻ എന്ന ആശയം ഉയർത്തിപ്പിടിക്കുകയും വർഷങ്ങളായി നിയമങ്ങളുടെ കുരുക്കിൽപ്പെട്ട് കിടന്ന പല പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്ത് 3.54 ലക്ഷത്തോളം പേരെ ഭൂമിയുടെ ഉടമകളാക്കുക എന്ന …

കേരളത്തിലെ എല്ലാവർക്കും ഭൂമിയും എല്ലാവർക്കും വീടും ഉറപ്പാക്കും – മന്ത്രി കെ. രാജൻ Read More »

മാലിന്യമുക്തം നവകേരളം: എല്ലാവരുടെയും പൂർണ്ണസഹകരണവും കൂട്ടായ ഇടപെടലും പ്രധാനമെന്ന് മുഖ്യമന്ത്രി

സമ്പൂർണ്ണ മാലിന്യനിർമാർജനം ഉറപ്പുവരുത്തുന്നതിനായി മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ ഇപ്പോൾ സജീവമായി മുന്നോട്ട് പോകുകയാണെന്നും അത് പൂർണ്ണമായും ഫലപ്രദമാകണമെങ്കിൽ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ സഹകരണം ഉണ്ടാകേണ്ടതത്യാവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപെട്ടു റെസിഡൻസ് അസോസിയേഷനുകൾ, തൊഴിലാളി യൂണിയനുകൾ, ജീവനക്കാരുടെ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.എല്ലാവരുടെയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ മാലിനിന്യപ്രശ്‌നത്തിന് ശാശ്വത …

മാലിന്യമുക്തം നവകേരളം: എല്ലാവരുടെയും പൂർണ്ണസഹകരണവും കൂട്ടായ ഇടപെടലും പ്രധാനമെന്ന് മുഖ്യമന്ത്രി Read More »

വനിത വികസന കോർപറേഷന് വീണ്ടും ദേശീയ അംഗീകാരം

ദക്ഷിണേന്ത്യയിലെ മികച്ച ചാനലൈസിംഗ് ഏജൻസിസംസ്ഥാന വനിതാ വികസന കോർപറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള ദേശീയ അംഗീകാരം തുടർച്ചയായി രണ്ടാം വർഷവും ലഭിച്ചു.വനിതകളുടെ ഉന്നമനത്തിനായി വനിത വികസന കോർപറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോർപ്പറേഷന് 175 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി കൂടി സർക്കാർ അടുത്തിടെ അനുവദിച്ചിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 36,105 വനിതകൾക്ക് സ്വയം …

വനിത വികസന കോർപറേഷന് വീണ്ടും ദേശീയ അംഗീകാരം Read More »

കള്ള് ഷാപ്പുകളുടെ വില്‍പ്പന ഡിസംബര്‍ 24 ന്

തൃശ്ശൂര്‍ ഡിവിഷനിലെ കള്ള് ഷാപ്പുകളുടെ വില്‍പ്പന എക്‌സൈസ് വകുപ്പിന്റെ ഇ ടോഡി പ്ലാറ്റ്‌ഫോമില്‍ ഡിസംബര്‍ 24 ന് നടക്കും. തൃശ്ശൂര്‍ ഡിവിഷനിലെ കൊടുങ്ങല്ലൂര്‍ റേഞ്ചിലെ 72 കളളുഷാപ്പുകളുടെയും തൃശ്ശൂര്‍ റേഞ്ചിലെ 38 കളളുഷാപ്പുകളുടെയും വാടാനപ്പളളി റേഞ്ചിലെ 5-ാം ഗ്രൂപ്പിലെ 7 കളളുഷാപ്പുകളുടെയും വില്‍പ്പനയാണ് ഡിസംബര്‍ 24 ന് രാവിലെ 11 ന് ഓണ്‍ലൈനായി https://etoddy.keralaexcise.gov.in എന്ന വെബ്‌സൈറ്റിലൂടെ നടക്കുന്നത്.

ചൂരൽമല: കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടിയെന്ന് മന്ത്രി കെ രാജൻ

ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കാനുള്ള കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടികൾ തുടങ്ങാൻ സർക്കാർ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളിൽ സർക്കാർ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങൾ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോർട്ട് ലഭിച്ച ഒൻപത് പ്ലാന്റേഷനുകളിൽ നിന്നും നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റുകളിൽ ടൗൺഷിപ്പുക്കൾ നിർമ്മിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. ടൗൺഷിപ്പ് ആശയത്തിന് സർവകക്ഷി യോഗം അംഗീകാരം നൽകിയിട്ടുണ്ട്.ദുരന്തനിവാരണ നിയമ പ്രകാരം …

ചൂരൽമല: കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടിയെന്ന് മന്ത്രി കെ രാജൻ Read More »