palakkad express news

ആറുലക്ഷത്തിലധികം രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതിയെഉത്തർപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്ത് തൃശൂർ സിറ്റി സൈബർ ക്രൈംപോലീസ്

പേപ്പർ വാങ്ങുന്നതിനായി ഓർഡർകൊടുത്ത 6,82000/- രൂപ
തട്ടിപ്പുനടത്തിയ കേസിലെ പ്രതിയായ ഉത്തർപ്രദേശ് ഗാസിയാബാദ്
സ്വദേശിയായ നീതിഷ് അഗർവാൾ (35) എന്നയാളെയാണ് സൈബർക്രൈം
പോലീസ് പിടികൂടിയത്.

കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
മാടക്കത്രസ്വദേശിയായ വ്യക്തി A4 ഷീറ്റ് ഓർഡർ ചെയ്യുന്നതിനായി
ഗൂഗിളിൽ ഇന്ത്യാമാർട്ട് എന്ന സൈറ്റ് സെർച്ച് ചെയ്തതോടുകൂടി ഓം
എൻറർപ്രൈസിൻെറ അധികാരികളാണെന്നു പറഞ്ഞ് ഫോൺകോൾ
വരികയായിരുന്നു. പണം അയച്ചാൽ രണ്ടുമൂന്നുദിവസത്തിനുള്ള
ഓർഡഡർ തരാം എന്നും പറഞ്ഞുവിശ്വസിപ്പിച്ച് 6,82000/- രൂപ
ഓർഡറിനായി വാങ്ങുകയായിരുന്നു. ഓർഡറോ പണമോ
ലഭിക്കാതെയായപ്പോൾ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെത്തി
പരാതിനൽകുകയായിരുന്നു.

ഇക്കാര്യത്തിന് കേസ് റെജിസ്റ്റർ ചെയ്ത ഉടൻതന്നെ അന്വേഷണം
ആരംഭിക്കുകയും ചെയ്തു. പഴുതടച്ചുള്ള കൃത്യമായ അന്വേഷണത്തിലാണ്
പ്രതി ഉത്തർപ്രദേശ് സ്വദേശിയാണെന്ന് അന്വേഷണ സംഘം
കണ്ടെത്തുകയും സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻെറ
നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ വി.എസ് സുനിൽകുമാർ അടങ്ങുന്ന
സംഘം ഉത്തർപ്രദേശിലേക്ക് പുറപ്പെടുകയും ചെയ്തു.ത്തർപ്രദേശിലെത്തിയ അന്വേഷണ സംഘം ദിവസങ്ങളോളമുള്ള
പ്രയത്നത്തിൽ പ്രതിയുടെ കൃത്യമായ വിവരങ്ങളും ലൊക്കേഷനും
കണ്ടെത്തി ഗാസിയാബാദിലുള്ള തിയാമോഡ് പോലീസിൻെറ
സഹായത്തോടെ പ്രതിയെ അറസ്റ്റുചെയ്യുകയായരുന്നു. അന്വേഷണ
സംഘത്തിൽ ഇൻസ്പെക്ടർ വി.എസ് സുധീഷ്കുമാർ, സബ്
ഇൻസ്പെക്ടർ ആർ.എൻ ഫൈസൽ, സീനിയർ സിവിൽ പോലീസ്ഓഫീസർ വിനോദ് എൻ ശങ്കർ, സിവിൽ പോലീസ് ഓഫീസർമാരായ
വി.ബി അനൂപ്, കെ അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *