palakkad express news

ഉമ്മൻചാണ്ടി വെൽഫയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽമെറിറ്റ് അവാർഡ് 2026 വിതരണം നടന്നു

ഉമ്മൻചാണ്ടി വെൽഫയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പഴയന്നൂർ പഞ്ചായത്തിലെ എസ്എസ്എൽസിക്കും പ്ലസ് ടുവിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും പഞ്ചായത്തിലെ കലാകായിക പ്രതിഭകൾക്കും മെറിറ്റ് അവാർഡ് 2026 വിതരണം നടന്നു മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടി.നിർമ്മല അധ്യക്ഷത വഹിച്ചു ഉമ്മൻചാണ്ടിയുടെ മകൾ ഡോക്ടർ മറിയം ഉമ്മൻ ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി സുനിൽകുമാർ അമ്പാടി സ്വാഗതം പറഞ്ഞു പി ഐ ഷാനവാസ് പികെ മുരളീധരൻ ശിവൻ വീട്ടികുന്ന് ശ്രീകുമാർ എളനാട് ടി ആർ സുകൂ വാസുദേവൻ സി എന്നിവർ ആശംസകൾ നേർന്നു ഫോറം ചെയർമാൻ പി വി കെ ബാലകൃഷ്ണൻ നായർ നന്ദി പ്രകാശിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *