palakkad express news

വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കൺവെൻഷൻ നടത്തി

ഒറ്റപ്പാലം :കൂട്ടിലക്കടവ് വ്യാപാര ഭവനിൽ ചേർന്ന ഒറ്റപ്പാലം മണ്ഡലം കൺവെൻഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉത്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളെ കൺവെൻഷനിൽ ജില്ലാ പ്രസിഡണ്ട്‌ പ്രഖ്യാപിച്ചു.

ഗിരീഷ് പാലേരി പ്രസിഡന്റ്,

പി വി ബഷീർ ജനറൽ സെക്രട്ടറി,

അബ്ദുൽ കരീം കൂട്ടിലക്കടവ് ട്രഷറർ, എന്നിവരെയും, വൈസ് പ്രസിഡന്റ് മാരായി പി പി അബ്ദുൽ ലത്തീഫ്,ടി എച് സൈനുദ്ധീൻ, ബേബി പി, അബ്ദുൽ സലാം മുരിക്കുംപറ്റ,രാധാകൃഷ്ണൻ എം എന്നിവരെയും, സെക്രട്ടറി മാരായി വി കണ്ണനുണ്ണി, ടി ഉമ്മർ, എം പി അബ്ദുൽ ഷകീർ, പി സമീർ, മണി മംഗലാംകുന്ന് എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ കൂട്ടിലക്കടവ് യൂണിറ്റിലെ മികച്ച പ്രവർത്തനം നടത്തിയ മുസ്തഫ, മണികണ്ഠൻ എന്നിവരെ ആദരിച്ചു കൺവെൻഷനിൽ മണ്ഡലം പ്രസിഡന്റ് ഗിരീഷ് പാലേരി അധ്യക്ഷനായി, ജില്ലാ സെക്രട്ടറി മരക്കാർ മുരിക്കുംപറ്റ വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി പി വി ബഷീർ സ്വാഗതവും, ട്രഷറർ അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *