പാലക്കാട്: വാണിയംകുളം പനയൂരിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ഒരേ കുടുംബത്തിലെ മൂന്നുപേരെ അതിസാഹസികമായി കണ്ടെത്തിയ ഷൊർണ്ണൂർ പോലീസ് സംഘത്തിന് പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അംഗീകാരം. തൃശ്ശൂർ റേഞ്ച് DIG നാരായണൻ IPS – ൻെറ നിർദ്ദേശപ്രകാരം പാലക്കാട് ജില്ലാ പോലീസ് മേധാവി അബ്ദുൾ റഷി IPS രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (SIT) 300 സിസിടിവി ക്യാമറകൾ ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിൽ കുടുംബത്തെ കർണാടകയിൽ നിന്ന് കണ്ടെത്തിയത്. പനയൂർ ‘കൃഷ്ണകൃപ് വീട്ടിൽ ബാബു ഭാസ്കർ (Age.68), ഭാര്യ രമാദേവി (Age.66), മകൻ വിഷ്ണു (Age.34) എന്നിവരെയാണ് കഴിഞ്ഞ ജൂലൈ 9 മുതൽ കാണാതായത്. ജൂലൈ 11-ന് ബന്ധുക്കൾ നൽകിയ പരാതിയിൽ ഷൊർണ്ണൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.കാണാതായവരുടെ മൊബൈൽ ഫോണുകൾ പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്യ നിലയിലായിരുന്നതിനാൽ പോലീസിന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം സാധ്യമായിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ട് മുന്നോട്ട് പോകാൻ പോലീസ് തീരുമാനിച്ചു. മുന്നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചതിൻറ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ മൈസൂർ റോഡിൽ നിന്നും 7 കിലോമീറ്ററോളം ഉള്ളിലേക്ക് മാറി, ഒരു തോട്ടത്തിനുള്ളിലെ ആളൊഴിഞ്ഞ വാടകവീട്ടിൽ നിന്നാണ് കുടുംബത്തെ കണ്ടെത്തിയത്.കേരളത്തിലുടനീളവും കർണാടകയിലും വ്യാപക തിരച്ചിൽ നടത്തി അതിവേഗം കേസ് തെളിയിച്ച ഉദ്യോഗസ്ഥരുടെ മികവിനെ ജില്ലാ പോലീസ് മേധാവി പ്രത്യേകം അഭിനന്ദിച്ചു.ജില്ലാ പോലീസ് ഓഫീസിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ച് അന്വേഷണ സംഘത്തിന് അദ്ദേഹം പ്രത്യേക അംഗീകാരം നൽകി ആദരിച്ചു. ചടങ്ങിൽ അഡിഷണൽ എസ്.പി (Additional SP) ശ്രീ. സിനോജ് ടി. എസ് മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ:സ്പെഷ്യൽ ടീം കോർഡിനേഷൻ: ഷാജുകെ എബ്രഹാം (ഡി.വൈ.എസ്.പി) Sub Inspector കെ.പി അശ്വിൻ. സജീഷ് (SCPO), സുജി ശേഖർ (CPO)പി. വിഷ്ണു (Inspector SHO), അനിൽകുമാർ (ASI), സന്ദീപ് (CPO), സുഭാഷ് (CPO) എന്നിവരും ഡാൻസാഫ് (DANSAF) അംഗങ്ങളും.