palakkad express news

പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ ഷിഗല്ല രോഗബാധ: പ്രത്യേക യോഗം ചേർന്നു

പഴയന്നൂർ: ഗ്രാമപഞ്ചായത്തിലെ വെള്ളാർകുളം ഭാഗത്ത് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് സജിത മുരളി അധ്യക്ഷത വഹിച്ചു.യോഗത്തിൽ നിലവിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്തി. പ്രദേശത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രസിഡൻ്റ് ശ്രീമതി സജിത മുരളി യോഗത്തെ അറിയിച്ചു. രോഗം കൂടുതൽ പേരിലേക്ക് പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും യോഗം വ്യക്തമാക്കി.യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ:സുരേഷ് സി. സി. (വൈസ് പ്രസിഡണ്ട്)ദേവിക രാജേന്ദ്രൻ (ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്)അഖില സി. യു. (വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സ‌ൺ)നിർമ്മല ടി. (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ)പങ്കെടുത്ത ഗ്രാമപഞ്ചായത്ത് അംഗങ്ങൾ:ശിവകുമാർ പി. സി., സഞ്ജിത്ത് തങ്കപ്പൻ, . മുഹമ്മദ് മുസ്‌തഫ പി. എ., സജി കെ. വി., ഗീത ഉണ്ണികൃഷ്ണൻ, ഹരിദാസൻ പി. സി., ടി. ലേഖാമണി, കെ. എസ്. രാജീവ്, അനു രാമദാസ്, സുബൈദ യു., കെ. എം., വിനോദിനി എ. ജി., കൃഷ്ണകുമാർ പി., പ്രമീള ബി., . ദിൽഷാദ് നിസാം, . മനോജ് മനയങ്കത്ത്.പങ്കെടുത്ത ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും:എൻ. എം. ഷറീഫ് (പഞ്ചായത്ത് സെക്രട്ടറി)ഡോ. മുഹമ്മദ് ബഷീർ (എപ്പിഡെമിയോളജിസ്റ്റ്)ഡോ. ഷെറിൽ ബെന്നി കെ., ഡോ. ബ്ലെസ്സി കെ. ഡിക്സൺ, ഡോ. ജസീല വില്ലൻബിന്ദു വി. (ജി. എൽ. പി. സ്കൂൾ എച്ച്. എം.)സീമ ജി. (ഹെൽത്ത് ഇൻസ്പെക്ടർ)ജെ. എച്ച്. ഐ. മാരായ ബിനോയ് തോമസ്, രാകേഷ് എൻ., ഷഹാന കെ. എ., ബിനുഷ ബാബുരാജ് ഷീജ വി. (ജെ. പി. എച്ച്. എൻ.), ബിന്ദു കുരിയാക്കോസ് (പി. എച്ച്. എൻ.)നീതു ബെന്നി, ലിൻസി മാത്യു, സബിത ചാക്കോ, അശ്വതി കെ. സി. (എം. എൽ. എസ്. പി. മാർ)

Leave a Comment

Your email address will not be published. Required fields are marked *