palakkad express news

നിറമാല അതിഗംഭീരം ദേവസ്വം ബോർഡിന് അഭിനന്ദനങ്ങൾ

തിരുവില്ലാമല വില്വാദ്രി നാഥാ ക്ഷേത്രത്തിൽ കഴിഞ്ഞദിവസം നടത്തിയ നിറമാല പ്രൗഢഗംഭീര്യവും ആചാര അനുഷ്ഠാനങ്ങളുടെയും നടത്താൻ കൊച്ചിൻ ദേവസ്വം ബോർഡിന് കഴിഞ്ഞു നിറമാല ദിവസം ആയിരക്കണക്കിനാളുകളാണ് ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത് രാവിലെ നിർമ്മാല്യ ദർശനം അഷ്ടപതി നാദസ്വരം തുടർന്ന് പഞ്ചാരിമേളത്തോടെ ശിവേലി എഴുന്നള്ളിപ്പോടെയാണ് നിറമാല മഹോത്സവത്തിന് ആരംഭം കുറിച്ചത് ഉച്ചയ്ക്ക് 12 30ന് ഓട്ടൻതുള്ളൽ 2 30ന് പഞ്ചവാദ്യത്തോടെയുള്ള കാഴ്ചശവേലി വൈകിട്ട് 5 30ന് നാദസ്വരം ആറുമണിക്ക് നിറമല വിളക്ക് വെപ്പ് ദീപാരാധന സോപാനസംഗീതം രാത്രി 7 മണിക്ക് കഥകളി തുടർന്ന് തായമ്പക ഇരട്ട തായമ്പക 12 മണിക്ക് മദ്ദളകേളി തുടർന്ന് ശിവേലി എഴുന്നള്ളിപ്പ് കാലത്ത് 5 30ന് നാദസ്വരത്തോടെയാണ് നിറമാല മഹോത്സവം സമാപിച്ചത് മികച്ച വാദ്യ കലാകാരന്മാർ അണിയിച്ചൊരുക്കിയ മേളങ്ങൾ കേരളത്തിലെ തലയെടുപ്പുള്ള ആനകൾ അണിനിരന്ന ശിവേലികൾ തുടങ്ങിയവ ക്ഷേത്രത്തിൽ എത്തിയ ഭക്തജനങ്ങൾക്ക് നിറമാല ഒരു മഹോത്സവവുമായി മാറി കൺകുളിർക്കെ കാഴ്ചകൾ കണ്ടു മനം നിറഞ്ഞാണ് ഓരോരുത്തരും അന്ന് തിരുവില്ലാമലയോട് യാത്ര പറഞ്ഞത് അതികാലത്ത് തന്നെ കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ സുനിൽ കർത്താ, സെക്രട്ടറി ബിന്ദു, ദേവസ്വം മെമ്പർമാർ ഉൾപ്പെടെയുള്ള ദേവസ്വം ബോർഡ് അംഗങ്ങളും ക്ഷേത്രത്തിൽ എത്തിയിരുന്നു. ക്ഷേത്രം മാനേജർ വിജയകുമാർ തിരുവില്ലാമല ദേവസ്വം ജീവനക്കാർ ഇവരെയും ഈ അവസരത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു.

വെബ് എഡിറ്റർ വിനോദ് പഴയന്നൂർ

Leave a Comment

Your email address will not be published. Required fields are marked *