palakkad express news

മുണ്ടിനീര് : ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ

തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് (മുണ്ടി വീക്കം / തൊണ്ടി വീക്കം) റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം വായുവിലൂടെയാണ് പകരുന്നത്. ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന രോഗം, ഗ്രന്ഥികളിൽ വീക്കം കാണുന്നതിന് രണ്ട് ദിവസം മുൻപും വീക്കം വന്ന ശേഷം നാല് മുതൽ ആറ് ദിവസം വരെയുമാണ് പ്രധാനമായും മറ്റുള്ളവരിലേക്ക് പകരുന്നത്. അഞ്ച് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും രോഗബാധ കാണാറുണ്ട്. മുതിർന്നവരിൽ രോഗം കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.രോഗലക്ഷണങ്ങൾ:ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലുണ്ടാകുന്ന വീക്കമാണ് പ്രധാന ലക്ഷണം. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കാം. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടും. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾക്ക് കൃത്യമായ ചികിത്സ തേടുകയും ധാരാളം വെള്ളം കുടിക്കുകയും പൂർണ്ണ വിശ്രമം എടുക്കുകയും വേണം.

Leave a Comment

Your email address will not be published. Required fields are marked *