പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തിമാർ തമ്മിൽ നിലനിൽക്കുന്ന ആരോപണ പ്രത്യാ ആരോപണങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ ദേവസ്വം ബോർഡ്. കഴിഞ്ഞദിവസം ക്ഷേത്രത്തിൽ ചോരശാന്തി ഉൾപ്പെടെയുള്ള പരിഹാരക്രിയകൾ നടത്തിയിരുന്നു ക്ഷേത്രം പന്തൽ വൈദികനും തന്ത്രിമാരും ഉൾപ്പെടെയുള്ളവരാണ് ചടങ്ങുകൾ നടത്തിയത് ഇതിൽ നിന്നും ചില മേൽശാന്തിമാർ സഹകരിച്ചില്ല എന്ന ആരോപണവും ഉണ്ട് ഇതിനിടയിലാണ് ആരോപണ വിധേയനായ വ്യക്തിയുടെ വീഡിയോകളും പേരും ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ദേവസ്വം ബോർഡിൻറെ നിയന്ത്രണത്തിലുള്ള നിരീക്ഷണ ക്യാമറയിൽ ഉള്ള ദൃശ്യങ്ങളാണ് ചില ദേവസ്വം ജീവനക്കാരുടെ ഒത്താശയോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഇതിനെതിരെ കർശന നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ആരോപണ വിധേയനായ കേശവൻ നമ്പൂതിരി പറഞ്ഞു സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയതിന് മാനനഷ്ട കേസ് ഉൾപ്പെടെയുള്ളവ സ്വീകരിക്കാൻ ദേവസ്വം ബോർഡിന്റെ അനുമതി തേടുമെന്നും അദ്ദേഹം അറിയിച്ചു ദേവസ്വം ബോർഡ് അടിയന്തരമായി ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്ന് ക്യാമറ സംവിധാനം ഉൾപ്പെടെയുള്ള കമ്പ്യൂട്ടറുകൾ ദേവസ്വം ഓഫീസറുടെ കാര്യാലയത്തിലേക്ക് മാറ്റണം ഇപ്പോൾ ഇത് ആർക്കും കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ഉള്ളത് ക്യാമറ സംവിധാനത്തിൽ നിന്നും വീഡിയോകൾ പുറത്തുവിട്ട ജീവനക്കാരനെതിരെയും അത് പ്രചരിപ്പിച്ചവർക്കെതിരെയും കർശന നിലപാട് സ്വീകരിക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണം ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള അതീവ രഹസ്യമായി ഇത്തരക്കാര്യങ്ങൾ പുറത്തുവിട്ട ക്ഷേത്രത്തെ കളങ്കപ്പെടുത്തിയവർക്കെതിരെയും നടപടി ഉണ്ടാകണം.