രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നിലവിലെ സ്ഥിതിഗതികൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആരോഗ്യ പ്രവർത്തകരുമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. അടിയന്തരമായി സ്വീകരിക്കേണ്ട മുൻകരുതലുകളുടെ ഭാഗമായി പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുന്നതിനും കുടിവെള്ള സ്രോതസ്സുകളിലെ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കും ഇതിനകം തന്നെ തുടക്കം കുറിച്ചതായി പ്രസിഡൻ്റ് അറിയിച്ചു. ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ കർശനമായ നിരീക്ഷണം പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും, ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് മുൻകരുതലുകൾ എടുക്കണമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.