
പഴയന്നൂർ പഞ്ചായത്ത് ഓഫീസിൽ എത്തുന്നവർക്ക് വേണ്ട ഓൺലൈൻ സംവിധാനങ്ങൾ നല്ല രീതിയിൽ നടത്തിവന്നിരുന്ന ഹെൽപ്പ് ഡെസ്ക്കാണ് ഇപ്പോൾ ജീവനക്കാരുടെ അപര്യാപ്തത മൂലം അടച്ചിട്ടിരിക്കുന്നത് യുഡിഎഫിന്റെ ഭരണ നേതൃത്വം ആണ് ജനങ്ങൾക്ക് നല്ല രീതിയിൽ സേവനം ലഭ്യമാക്കാൻ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയത് എന്നാൽ തുടർന്നുവന്ന എൽഡിഎഫ് ഭരണ നേതൃത്വം പഴയ ജീവനക്കാരെ മാറ്റുകയും പുതിയ ആളുകളെ നിയമിക്കുകയും ആണ് ഉണ്ടായത് അക്ഷയ സെൻററുകളുടെ നിരക്കിൽ മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശമാണ് നിലവിൽ പ്രതിസന്ധിക്ക് കാരണം, ഭരണ നേതൃത്വം ജനങ്ങളെ ബുദ്ധിമുട്ടിൽ ആക്കരുത് എത്രയും പെട്ടെന്ന് ഹെല്പ്പം ഡെസ്കും ഒക്കെ ജനസേവനത്തിന്റെ ഭാഗം ആക്കണം
