പട്ടിക്കാട് : മൂന്ന് വധശ്രമ കേസുകൾ ഉൾപ്പെടെ ഏഴു കേസുകളിൽ
പ്രതിയായ പീച്ചി അമ്പലമുക്ക് തെക്കംകുളം ദേശത്ത് ഇരുമ്പുവളപ്പിൽ
വീട്ടിൽ കുട്ടപ്പൻ എന്നുവിളിക്കുന്ന ധനേഷ് (34) നെയാണ് മുൻ പീച്ചി
പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന ബിബിൻ ബി നായരുടെ
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി അങ്കിത്
അശോകന്റെ ശുപാർശയാൽ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയാണ്
കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാൻ നിർദ്ദേശം നൽകിയത്.കണ്ണാറ കമ്പനിപ്പടി സമന്യ നഗറിലെ വീട്ടിൽ മാരകായുധമങ്ങളുമായി
എത്തി ആക്രമണവും കൊലപാതക ശ്രമവുംനടത്തിയ കേസിൽ അറസ്റ്റിൽ
ആവുകയും രണ്ട് മാസത്തിനുശേഷം ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ
സമയത്താണ് കുട്ടപ്പനെ കാപ്പ ചുമത്തി വീണ്ടും ജയിലിൽ അടച്ചത്. മൂന്ന്
വധശ്രമ കേസുകൾ, വീടുകയറി ആക്രമണങ്ങൾ, പോലീസുകാരനെ
ആക്രമിക്കൽ, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയാണ് ധനേഷ്.
.നിലവിലെ പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രമോദ് കൃഷ്ണനും
സംഘവുമാണ് കാപ്പ ചുമത്തൽ നടപടികൾക്ക് നേതൃത്വം നൽകിയത്.
