ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ആലത്തൂര്‍, പാലക്കാട് ലോക്സഭാ മണ്ഡലങ്ങളിലായി 16 സ്ഥാനാര്‍ത്ഥികള്‍. വരണാധികാരികളായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം സി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ ആലത്തൂരില്‍ മൂന്നും പാലക്കാട് അഞ്ചും സ്ഥാനാര്‍ത്ഥികളുടെ ഉള്‍പ്പടെ എട്ട് നാമനിര്‍ദേശ പത്രിക തള്ളി. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വി. പൊന്നുകുട്ടന്‍ – സി.പി.ഐ.എം ഡമ്മി സ്ഥാനാര്‍ത്ഥി, അജിത – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ത്ഥി, കെ. ബാലകൃഷ്ണന്‍ – ബി.ജെ.പി ഡമ്മി സ്ഥാനാര്‍ത്ഥി എന്നിവരുടെയും പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ കെ.എസ് സലീഖ – സി.പി.ഐ.എം ഡമ്മി സ്ഥാനാര്‍ത്ഥി, കെ.എം ഹരിദാസന്‍ – ബി.ജെ.പി ഡമ്മി സ്ഥാനാര്‍ത്ഥി, എ. രാഘവന്‍ – വിടുതലൈ ചിരുതൈഗള്‍ കക്ഷി സ്ഥാനാര്‍ത്ഥി, കെ.വി ദിലീപ് – സ്വതന്ത്ര സ്ഥാനാര്‍ഥി, എ. വിജയരാഘവന്‍ – സ്വതന്ത്ര സ്ഥാനാര്‍ഥി എന്നിവരുടെയും പത്രികകളാണ് തള്ളിയത്. സൂക്ഷ്മപരിശോധനയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.പി ജയകുമാര്‍, സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് അസിസ്റ്റന്റുമാര്‍, എ.ആര്‍.ഒമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സ്ഥാനാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. അന്നേ ദിവസം സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നം അനുവദിച്ച് നല്‍കും. ഏപ്രില്‍ 26 ന് വോട്ടെടുപ്പും ജൂണ്‍ നാലിന് വോട്ടെണ്ണലും നടക്കും.