
സംസ്ഥാനത്ത് പകല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ റോഡുകളില്‍ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ദീര്‍ഘദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും കുടിവെള്ളം വിതരണം നടത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. സി.എസ്. സന്തോഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം അട്ടപ്പളം ടോള്‍ പ്ലാസയില്‍ എം.വി.ഐ എ.കെ ബാബു, എ.എം.വി.ഐമാരായ എ. അനില്‍കുമാര്‍, കെ. ദേവീദാസന്‍, എം.പി ദീപക് എന്നിവരുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് വിതരണം നടത്തുന്നത്.
ചൂട് കൂടിയ പകല്‍ സമയങ്ങളില്‍ പരമാവധി ഇരുചക്ര വാഹന യാത്രകള്‍ കുറയ്ക്കണമെന്നും വാഹനങ്ങളില്‍ തീപ്പിടുത്ത സാധ്യത കൂടുന്ന സാഹചര്യത്തില്‍ ആള്‍ട്ടറേഷന്‍, അനധികൃത വയറിങ് എന്നിവ നടത്തുന്നത് ഒഴിവാക്കണമെന്നും ഇന്ധന ചോര്‍ച്ച ഉണ്ടായാല്‍ അവയുടെ തകരാര്‍ ഉടന്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍.ടി.ഒ. നിര്‍ദേശിച്ചു. വാഹനങ്ങളില്‍ അലക്ഷ്യമായി വൈക്കോല്‍ കയറ്റി പോകുന്നത് ഒഴിവാക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. അറിയിച്ചു.