palakkad express news

palakkad express

വേനല്‍ ചൂട്: ഇരുചക്രവാഹന യാത്രക്കാര്‍ക്ക്കുടിവെള്ള വിതരണം നടത്തി

സംസ്ഥാനത്ത് പകല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ റോഡുകളില്‍ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ദീര്‍ഘദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും കുടിവെള്ളം വിതരണം നടത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. സി.എസ്. സന്തോഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം അട്ടപ്പളം ടോള്‍ പ്ലാസയില്‍ എം.വി.ഐ എ.കെ ബാബു, എ.എം.വി.ഐമാരായ എ. അനില്‍കുമാര്‍, കെ. ദേവീദാസന്‍, എം.പി ദീപക് എന്നിവരുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുമെന്ന് …

വേനല്‍ ചൂട്: ഇരുചക്രവാഹന യാത്രക്കാര്‍ക്ക്കുടിവെള്ള വിതരണം നടത്തി Read More »

വനിതാ കമ്മിഷന്‍ അദാലത്ത്:എട്ട് കേസുകള്‍ തീര്‍പ്പാക്കി

വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ നടത്തിയ പാലക്കാട് ജില്ലാതല അദാലത്തില്‍ എട്ട് കേസുകള്‍ തീര്‍പ്പാക്കി. വസ്തു തര്‍ക്കങ്ങള്‍, അധ്യാപകരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുക തുടങ്ങിയ പരാതികളാണ് പരിഗണനയ്ക്ക് എത്തിയത്. ഒരു കേസ് കൗണ്‍സിലിങ്ങിന് അയച്ചു. രണ്ടെണ്ണത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 30 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ആകെ 41 കേസുകളാണ് പരിഗണിച്ചത്. പാലക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ അഭിഭാഷകരായ സി. ഷീബ, സി. രമികാ, കൗണ്‍സിലര്‍മാരായ ജിജിഷാ ബാബു, സ്റ്റെഫി എബ്രഹാം, എസ്.സി.പി.ഒ കെ. …

വനിതാ കമ്മിഷന്‍ അദാലത്ത്:എട്ട് കേസുകള്‍ തീര്‍പ്പാക്കി Read More »

മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്ത് നൂറു പാലങ്ങള്‍: മന്ത്രി പി.എ മുഹമ്മദ് റിയാസ്

അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്ത് 100 പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സംസ്ഥാന സര്‍ക്കാറിന് മൂന്ന് വര്‍ഷങ്ങള്‍ക്കകം ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളതെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രണ്ട് വര്‍ഷം കൊണ്ട് അമ്പതിലേറെ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ചിറ്റൂര്‍ മണ്ഡലത്തിലെ നറണി പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നറണി പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും മൂലത്തറ ഡാം തുറക്കുന്നത് കൊണ്ട് ഒറ്റപ്പെടുന്ന നറണി, കല്യാണ പേട്ട, …

മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്ത് നൂറു പാലങ്ങള്‍: മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More »

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്തൊഴില്‍ സമയം ക്രമീകരിച്ച് ഉത്തരവായി

സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഏപ്രില്‍ 30 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമവേളയാക്കിയും ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തിയും ഉത്തരവായതായി ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കണം. പ്രസ്തുത ഉത്തരവ് …

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്തൊഴില്‍ സമയം ക്രമീകരിച്ച് ഉത്തരവായി Read More »

പോത്തുണ്ടി ഉദ്യാനത്തിലേക്ക് സ്നേഹ സാന്ത്വന യാത്ര നടത്തി

കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴിലെ സെക്കന്‍ഡറി പാലിയേറ്റിവിന്റെ നേതൃത്വത്തില്‍ പോത്തുണ്ടി ഉദ്യാനത്തിലേക്ക് സ്നേഹ സാന്ത്വന യാത്ര നടത്തി. ബ്ലോക്ക് പരിധിയിലെ കൊടുവായൂര്‍, കൊല്ലങ്കോട്, പുതുനഗരം, വടവന്നൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടപ്പുരോഗികളും ബന്ധുക്കളും ആശാവര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറോളം പേര്‍ യാത്രയുടെ ഭാഗമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍ യാത്ര ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. സുരേഷ്, ഹെല്‍ത്ത് എന്‍സ്പെക്ടര്‍ രവീന്ദ്രന്‍, പാലിയേറ്റിവ് നഴ്സ് രജിത തുടങ്ങിയവര്‍ സംസാരിച്ചു.

വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര നടത്തി

തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. തച്ചനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ ചെലവിലാണ് ഉല്ലാസയാത്ര നടത്തിയത്. 120 ഓളം വയോജനങ്ങള്‍ പങ്കെടുത്തു. കോഴിക്കോട് സയന്‍സ് പാര്‍ക്ക്, പ്ലാനറ്റേറിയം, ബോട്ടുയാത്ര, ഹൈലൈറ്റ് മാള്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി സുബൈര്‍, ജനപ്രതിനിധികളായ ആറ്റ ബീവി, എം.സി രമണി, കെ.പി ഇല്യാസ്, കെ. …

വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര നടത്തി Read More »

മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തുകെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ഫിഷറീസ് വകുപ്പ് മുഖേന തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ മഞ്ഞളൂര്‍ മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു. 1.96 ഏക്കറിലാണ് മാനാംചിറയില്‍ മത്സ്യകൃഷി നടക്കുന്നത്. 13 വര്‍ഷമായി പഞ്ചായത്തില്‍നിന്ന് പാട്ടത്തിനെടുത്ത് ചുമട്ട് തൊഴിലാളി കൂടിയായ ആര്‍. കൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് മത്സ്യകൃഷി. തേങ്കുറുശ്ശി പഞ്ചായത്തില്‍ 12 പൊതുകുളങ്ങളില്‍ മത്സ്യകൃഷി നടക്കുന്നുണ്ട്. ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി 809 പൊതുകുളങ്ങളിലായി 2,27,204 ഹെക്ടറില്‍ വിവിധ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തി അവര്‍ക്കാവശ്യമായ കരിമീന്‍, വരാല്‍, കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ ലഭ്യമാക്കി ജലാശയങ്ങളില്‍ കൃഷി നടക്കുന്നുണ്ട്. മത്സ്യ തൊഴിലാളികള്‍ക്ക് …

മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തുകെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു Read More »

രാഷ്ട്രീയ പാര്‍ട്ടി മത സാമുദായിക സംഘടനകളുടെ യോഗം ചേര്‍ന്നുതാഴെതട്ടില്‍ യോഗം ചേരുന്നത് സംബന്ധിച്ച് തീരുമാനിക്കും

ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴെതട്ടിലുള്ള പാര്‍ട്ടി-മത-സാമുദായിക സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ ചേംബറില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത-സാമുദായിക സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം. സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും പോസ്റ്റുകളും ഒഴിവാക്കാന്‍ മുതിര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ താഴെത്തട്ടിലേക്ക് നിര്‍ദേശം നല്‍കുന്നതിലുള്‍പ്പെടെ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി …

രാഷ്ട്രീയ പാര്‍ട്ടി മത സാമുദായിക സംഘടനകളുടെ യോഗം ചേര്‍ന്നുതാഴെതട്ടില്‍ യോഗം ചേരുന്നത് സംബന്ധിച്ച് തീരുമാനിക്കും Read More »

മുഖ്യമന്ത്രിയുടെ മുഖാമുഖം:ചിത്രമതില്‍ ഒരുക്കി കേരള ലളിതകലാ അക്കാദമി  

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ കേരള ലളിതകലാ അക്കാദമി ചിത്രമതില്‍ ഒരുക്കി. തൃശൂര്‍ ജില്ലയിലെ ഗ്രാഫിറ്റി ക്യാമ്പ്  രാവിലെ 9.30ന് പി. ബാലചന്ദ്രന്‍ എം.എല്‍.എ. രാമനിലയത്തിന്റെ മതിലില്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി അധ്യക്ഷനായി. കേരള ലളിതകലാ അക്കാദമി മാനേജര്‍ സുഗതകുമാരി സ്വാഗതം പറഞ്ഞു. നിരവധി കലാകാരര്‍ പങ്കെടുത്തുനവകേരള നിര്‍മ്മിതിക്കായി സംഘടിപ്പിക്കുന്ന …

മുഖ്യമന്ത്രിയുടെ മുഖാമുഖം:ചിത്രമതില്‍ ഒരുക്കി കേരള ലളിതകലാ അക്കാദമി   Read More »

സംസ്ഥാനത്ത് 36 ലക്ഷം കുടുംബങ്ങള്‍ക്ക്ശുദ്ധജലമെത്തിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്തെ 36 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കണ്ണാടി, കുഴല്‍മന്ദം, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തുകളിലെ സമഗ്ര ഗ്രാമീണകുടിവെള്ള പദ്ധതിയുടെ മൂന്നാംഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശേഷിക്കുന്നവ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതിയായ ജലജീവന്‍ മിഷന്‍ പദ്ധതി എല്ലാ അര്‍ത്ഥത്തിലും സംസ്ഥാനത്ത് ലഭ്യമാക്കാന്‍ കരുതല്‍ കാണിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പാലക്കാട് ജില്ല കൃഷിയിട മേഖലയാണ്. ഇവിടെ ആവശ്യമുള്ള വെള്ളത്തിനായി പറമ്പിക്കുളം-ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് …

സംസ്ഥാനത്ത് 36 ലക്ഷം കുടുംബങ്ങള്‍ക്ക്ശുദ്ധജലമെത്തിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍ Read More »

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്  തിരിതെളിഞ്ഞു

വർണ്ണപ്പകിട്ട്: സ്നേഹം, സാഹോദര്യം, സഹവർത്തിത്വത്തിന്റെ കലോത്സവം: മന്ത്രി ഡോ. ആർ ബിന്ദുസംസ്ഥാന ട്രാൻസ്ജെൻഡർ ഫെസ്റ്റ്   വർണ്ണപകിട്ട് സ്നേഹം, സാഹോദര്യം, സഹവർത്തിത്വം എന്നിവയുടെ കലോത്സവമാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വര്‍ണ്ണപ്പകിട്ട് 2024 ഉദ്ഘാടനം ടൗൺഹാളിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദീർഘകാലം അരിക്കുവത്കൃതരായി നിന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. ഏവരെയും ഉൾക്കൊള്ളുന്ന സമൂഹമായി കേരളം വളർന്നു കഴിഞ്ഞു. ട്രാൻസ്ജെൻഡർ  വിഭാഗക്കാരുടെ സമ്പൂർണ ശാക്തീകരണവും സാമൂഹിക പുനരധിവാസവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ …

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്  തിരിതെളിഞ്ഞു Read More »