കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴിലെ സെക്കന്‍ഡറി പാലിയേറ്റിവിന്റെ നേതൃത്വത്തില്‍ പോത്തുണ്ടി ഉദ്യാനത്തിലേക്ക് സ്നേഹ സാന്ത്വന യാത്ര നടത്തി. ബ്ലോക്ക് പരിധിയിലെ കൊടുവായൂര്‍, കൊല്ലങ്കോട്, പുതുനഗരം, വടവന്നൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടപ്പുരോഗികളും ബന്ധുക്കളും ആശാവര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറോളം പേര്‍ യാത്രയുടെ ഭാഗമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍ യാത്ര ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. സുരേഷ്, ഹെല്‍ത്ത് എന്‍സ്പെക്ടര്‍ രവീന്ദ്രന്‍, പാലിയേറ്റിവ് നഴ്സ് രജിത തുടങ്ങിയവര്‍ സംസാരിച്ചു.
