palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

text news

സ്വച്ഛ് വാര്‍ഡ് പ്രഖ്യാപനം നടത്തി

ചിറ്റൂര്‍  തത്തമംഗലം നഗരസഭയില്‍ സ്വച്ഛ് വാര്‍ഡ്, ആത്മ നിര്‍ബര്‍ വാര്‍ഡ് പ്രഖ്യാപനവും ഹരിത കര്‍മ്മസേന അംഗങ്ങളെ ആദരിക്കല്‍ ചടങ്ങും നടത്തി. പരിപാടിയില്‍  നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എല്‍ കവിത മുതിര്‍ന്ന ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിക്കുകയും വൈസ് ചെയര്‍മാന്‍ ശിവകുമാര്‍ സ്വച്ഛ് വാര്‍ഡ്, ആത്മ നിര്‍ബര്‍ വാര്‍ഡ് പ്രഖ്യാപനവും നടത്തി. പരിപാടിയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മെമ്പേഴ്സ് മറ്റു കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ ഹരിത കര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹെല്‍ത്തി കേരള – വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

ഹെല്‍ത്തികേരള – ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ജില്ലയില്‍ 975 സ്ഥാപനങ്ങളില്‍  പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ശുചിത്വ പരിശോധന നടത്തി. വീഴ്ചകള്‍ കണ്ടെത്തിയ 133 സ്ഥാപനങ്ങള്‍ക്ക് കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നല്‍കുകയും കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരം നിയമലംഘനം നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും 59000 രൂപ പിഴ ഇനത്തില്‍ ഈടാക്കുകയും ചെയ്തു.പുകയില നിയന്ത്രണ നിയമം 2003 പ്രകാരം നിയമാനുസൃത ബോര്‍ഡുകള്‍ ഇല്ലാതെയും പൊതുസ്ഥലത്തു പുകവലിച്ചതും ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്ക് 86 സ്ഥാപനങ്ങളില്‍ …

ഹെല്‍ത്തി കേരള – വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന Read More »

ദേശീയ വിര വിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം

ഭരണഘടനയുടെ മൂല്യങ്ങൾ നിലനിർത്തേണ്ടത് യുവതലമുറയുടെ കടമയാണെന്ന് പ്രേംകുമാർ എം.എൽ.എ അഭിപ്രായപ്പെട്ടു. നെഹ്റു യുവ കേന്ദ്രയുടെയും പത്തിരിപ്പാല ഗവൺമെൻറ് കോളേജിന്റെയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ബൃഹത്തായ നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാനും അവ ഉൾക്കൊള്ളുവാനും യുവതലമുറ മുന്നോട്ട് വരണമെന്നും അതിലൂടെ യുവാക്കളുടെ സാമൂഹ്യ പ്രതിബദ്ധത വളരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പരിപാടിയിൽ  കോളേജ് പ്രിൻസിപ്പൽ പി എൻ ജയരാമൻ  അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ …

ദേശീയ വിര വിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം Read More »

തൊഴിൽ മേള 30 ന്

പാലക്കാട്  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 ന് രാവിലെ പത്തിന്  മലമ്പുഴ കല്ലേപ്പിള്ളി ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജില്‍ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 15ഓളം പ്രമുഖ സ്വകാര്യ  സ്ഥാപനങ്ങളിലേക്കായി ഐ.ടി.ഐ ഇലക്ട്രീഷ്യൻ, ഫിറ്റർ, വെൽഡർ, മെക്കാനിക്കൽ, പ്രൊഡക്ഷൻ മാനേജർ, അക്കൗണ്ടന്റ്, ഇലക്ട്രിക്കൽ ഡിസൈൻ, സീനിയർ സെയിൽസ്, മാർക്കറ്റിങ്, സി.എൻ.സി മെഷീൻ ഓപ്പറേറ്റർ, ബ്രാഞ്ച് മാനേജർ, സർവീസ് എഞ്ചിനീയർ, സൈറ്റ് എഞ്ചിനീയർ, മാർക്കറ്റിങ്, എക്സിക്യൂട്ടീവ് ജൂനിയർ, അസിസ്റ്റന്റ് ലോൺ ഓഫീസർ, ക്യാഷിയർ, സാപ് ട്രെയിനർ, …

തൊഴിൽ മേള 30 ന് Read More »

ഉപതിരഞ്ഞെടുപ്പ് : 1,94,706 വോട്ടര്‍മാര്‍ ബൂത്തിലേക്ക്

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് (നവംബര്‍ 20 ബുധന്‍) നടക്കും. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 2445 കന്നിവോട്ടര്‍മാരും 229 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ  5.30 ന് മോക് പോള്‍ …

ഉപതിരഞ്ഞെടുപ്പ് : 1,94,706 വോട്ടര്‍മാര്‍ ബൂത്തിലേക്ക് Read More »

*പത്രപരസ്യം സിപിഎം ഗതികേടുകൊണ്ട്ഃ കെ സുധാകരന്‍ എംപി*

സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്നും അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പരാജയഭീതി പാര്‍ട്ടിയെ തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഎം. പാര്‍ട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. എകെ ബാലന്‍ ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ നേതാക്കള്‍ സന്ദീപ് വാര്യര്‍ നിഷ്ങ്കളങ്കനാണെന്നും ക്രിസ്റ്റല്‍ ക്ലിയറാണെന്നും പറഞ്ഞിട്ട് …

*പത്രപരസ്യം സിപിഎം ഗതികേടുകൊണ്ട്ഃ കെ സുധാകരന്‍ എംപി* Read More »

കല്‍പാത്തി രഥോത്സവം: മൂന്ന് ദിവസങ്ങളിലായി 1200-ഓളം പോലീസുകാര്‍ സുരക്ഷാചുമതലയില്‍;ഗതാഗത നിയന്ത്രണം  ഏര്‍പ്പെടുത്തി

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പൊതു-ഭക്തജനതിരക്ക് പരിഗണിച്ച് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് അശ്വതിജിജിയുടെ നേതൃത്വത്തില്‍ കൃത്യമായ ക്രമീകരണങ്ങളോടെ ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തി. ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദിന്റെ നേരിട്ടുളള നിരിക്ഷണത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാംതേര് ദിനത്തിന് (നവംബര്‍ 13) മൂന്ന് ഡിവൈ.എസ്.പിമാരുള്‍പ്പടെ 300 -ഓളം പോലീസുകാര്‍ സുരക്ഷ ചുമതലയിലുണ്ടായിരുന്നു. ഇന്ന്(നവംബര്‍ 14) നാല് ഡിവൈ.എസ്.പിമാരുള്‍പ്പെടെ 310 പൊലീസുകാരും, നവംബര്‍ 15ന് നാല്ഡിവൈ.എസ്.പിമാരുള്‍പ്പെടെ 590 -ഓളം പോലീസുകാരും സുരക്ഷയൊരുക്കും.      നവംബര്‍ 15ന് വൈകീട്ട് അഞ്ച് …

കല്‍പാത്തി രഥോത്സവം: മൂന്ന് ദിവസങ്ങളിലായി 1200-ഓളം പോലീസുകാര്‍ സുരക്ഷാചുമതലയില്‍;ഗതാഗത നിയന്ത്രണം  ഏര്‍പ്പെടുത്തി Read More »

ഉപതിരഞ്ഞെടുപ്പ്: അവധി പാലക്കാട് മണ്ഡലത്തില്‍ മാത്രം

പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്ന നവംബര്‍ 20 ന് പാലക്കാട് നിയോജക മണ്ഡല പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും മാത്രമാണ് പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നവംബർ 20ന് ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും അവധി നൽകിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയതായി 12.11.2024 ന് ചില പത്രങ്ങളിൽ വന്ന വാര്‍ത്ത ശരിയല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.   കല്‍പാത്തി രഥോത്സവം: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ …

ഉപതിരഞ്ഞെടുപ്പ്: അവധി പാലക്കാട് മണ്ഡലത്തില്‍ മാത്രം Read More »

അതീവ സുരക്ഷയില്‍ 14 പ്രശ്നബാധിത ബൂത്തുകള്‍

മണ്ഡലത്തില്‍ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സി.എ.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും.

ചേലക്കര നിയമസഭാ മണ്ഡലം (നവംബര്‍ 13) പോളിങ് ബൂത്തിലേക്ക്

ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് തൃശ്ശൂര്‍ ജില്ല സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. നാളെ (നവംബര്‍ 13) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. പോളിങിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. ചേലക്കരയില്‍ 2,13,103 വോട്ടര്‍മാര്‍ ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ആകെ 2,13,103 വോട്ടര്‍മാരാണുള്ളത്. 1,01,903 പുരുഷന്മാരും, 1,11,197 സ്ത്രീകളും, 3 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. ഇതില്‍ 10143 പേര്‍ കഴിഞ്ഞ ലോകസഭാ …

ചേലക്കര നിയമസഭാ മണ്ഡലം (നവംബര്‍ 13) പോളിങ് ബൂത്തിലേക്ക് Read More »

*പത്തനംതിട്ട ഡീൽ: പാലക്കാട്ടുകാർ തിരിച്ചറിയും: കെ.സുരേന്ദ്രൻ*

പത്തനംതിട്ട സ്വദേശിയായിട്ടുള്ള പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സിപിഎം പത്തനംതിട്ട ജില്ലാഘടകം പിന്തുണ നൽകിയത് ഡീലിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് പാലക്കാട്ടുകാർ തിരിച്ചറിയുമെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കോൺഗ്രസും സിപിഎമ്മും ആയിട്ടുള്ള അന്തർധാര ഉച്ചസ്ഥായിയിൽ നിൽക്കുന്നുവെന്നതിൻ്റെ ഉദാഹരണമാണ് പത്തനംതിട്ട സിപിഎമ്മിൻ്റെ പേജിൽ വന്ന രാഹുലിനെ വിജയിപ്പിക്കണമെന്ന പോസ്റ്റെന്നും സുരേന്ദ്രൻ പറഞ്ഞു. ഇൻഡി മുന്നണി ഇവിടെ യാഥാർത്ഥ്യമായിരിക്കുകയാണ്. പരസ്പരം സഹായിച്ചു കൊണ്ടാണ് ഇവർ എല്ലാകാലത്തും മത്സരിക്കുന്നത്. ഇത്തവണ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി തന്നെ …

*പത്തനംതിട്ട ഡീൽ: പാലക്കാട്ടുകാർ തിരിച്ചറിയും: കെ.സുരേന്ദ്രൻ* Read More »

ഏളനാട് -വാണിയംപാറ റോഡില്‍ ഗതാഗത നിയന്ത്രണം

എളനാട് വാണിയംപാറ റോഡില്‍ എളനാട് മുതല്‍ വാഴോട് വരെ (നവംബര്‍ 5) ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ കല്ലിങ്ങല്‍ പാടം – കണ്ണമ്പ്ര – കുന്നുപുറം വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ചേലക്കര ഉപതെരഞ്ഞെടുപ്പ്: മത്സര രംഗത്ത് ആറു പേര്‍

ചേലക്കര ഉപതെരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പന്തളം രാജേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതോടെ മത്സര രംഗത്ത് ആറുപേരായി. യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം), കെ. ബാലകൃഷ്ണന്‍ ( ഭാരതീയ ജനതാ പാര്‍ട്ടി-താമര), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ), കെ.ബി ലിന്‍ഡേഷ്  (സ്വതന്ത്രന്‍-മോതിരം), എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ), ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. (ബ്രാക്കറ്റില്‍ പാര്‍ട്ടി-ചിഹ്നം എന്ന ക്രമത്തില്‍). കഴിഞ്ഞ ദിവസം നടന്ന സൂക്ഷ്മ പരിശോധനയില്‍ രണ്ടു …

ചേലക്കര ഉപതെരഞ്ഞെടുപ്പ്: മത്സര രംഗത്ത് ആറു പേര്‍ Read More »

ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു: ഡിവൈഎഫ്ഐ

പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കൊലപാതകികളും തട്ടിപ്പുകാരും വ്യാജ ഐ ഡി കേസ് പ്രതികളുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.  ധീരജ് വധക്കേസ് പ്രതി സോയി മോനും, നിഖിൽ പൈലിയും, വ്യാജ ഐഡി കേസ് പ്രതി ഫെനിയും വിവിധയിടങ്ങളിൽ യുഡിഎഫ് പ്രചാരണത്തിൽ സജീവമാണ്. ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമം. കോൺഗ്രസിനെതിരെ പ്രവർത്തിച്ചാൽ ഇല്ലാതാക്കിക്കളയുമെന്ന സുധാകരൻ്റെ പ്രസംഗം അക്രമികൾക്കുള്ള ആഹ്വാനവും, കെ കരുണാകരനെയും കെ മുരളീധരനെയും സ്നേഹിക്കുന്ന പാലാക്കാട്ടെ …

ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു: ഡിവൈഎഫ്ഐ Read More »

റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് നവംബര്‍ അഞ്ചു വരെ അവസരം

ജില്ലയിലെ മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ചു വരെ നീട്ടി. പാലക്കാട്, ആലത്തൂര്‍ താലൂക്കുകളില്‍ നിന്ന് ഇനിയും മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്തവർക്കായി നവംബര്‍ അഞ്ചു വരെയുള്ള ദിവസങ്ങളിൽ (ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് നാലു മണി വരെ)  അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ വെച്ച് ഐറിസ് സ്കാനർ ഉപയോഗിച്ച് മസ്റ്ററിങ് നടത്തും.  കൈവിരലുകൾ ഉപയോഗിച്ച് മസ്റ്ററിങ് സാധിക്കാതെ വന്ന റേഷൻ കാർഡ് അംഗങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണം. ഇതിനായി റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ …

റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് നവംബര്‍ അഞ്ചു വരെ അവസരം Read More »

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 12 സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചു

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി.  16 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിരുന്നതില്‍ 12 സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സ്വീകരിച്ചു. നാലു പേരുടെ  പത്രികകള്‍ തള്ളുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പ് വരണാധികാരിയും പാലക്കാട് ആര്‍.ഡി.ഒയുമായ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉപതിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഉത്പാല്‍ ഭദ്രയുടെ സാന്നിദ്ധ്യത്തിലായിരുന്നു സൂക്ഷ്മപരിശോധന നടന്നത്.രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐ.എന്‍.സി), സരിന്‍. പി (എല്‍.ഡി.എഫ് സ്വതന്ത്രന്‍), സി. കഷ്ണകുമാര്‍ (ബി.ജെ.പി), രാഹുല്‍.ആര്‍ മണലാഴി വീട് (സ്വതന്ത്രന്‍), ഷമീര്‍.ബി (സ്വതന്ത്രന്‍), രമേഷ് കുമാര്‍ …

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 12 സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചു Read More »

സിപിഎം രാഷ്ട്രീയ അധപതനം നേരിടുന്നു: ദീപദാസ് മുൻഷി

പാലക്കാട്‌: സിപിഎം രാഷ്ട്രീയ അധപതനം നേരിടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി. പാലക്കാട് നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വീടുകൾ കയറിയുള്ള ഡോർ ടു ഡോർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. സിപിഎമ്മിന് ഒരു സ്ഥാനാർത്ഥിയെ പോലും അവർക്കുള്ളിൽ നിന്നും കണ്ടെത്തി നിർത്തുവാൻ പോലും കഴിഞ്ഞില്ല. ബിജെപിക്ക് ഒരു കാരണവശാലും പാലക്കാട് അകൗണ്ട് തുറക്കുവാൻ കഴിയില്ലെന്നും ദയനീയ പരാജയം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ബിജെപി- സിപിഎം അവിശുദ്ധ കൂട്ടുകെട്ടാണ് പാലക്കാട്. എല്ലാ അവിശുദ്ധ ബാന്ധവങ്ങളെയും തകർത്തെറിഞ്ഞ് …

സിപിഎം രാഷ്ട്രീയ അധപതനം നേരിടുന്നു: ദീപദാസ് മുൻഷി Read More »

പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ

മുക്കം: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ. നാളെ രാവിലെ പതിനൊന്നരയ്ക്ക് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലും രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തും വൈകിട്ട് നാലരയ്ക്ക് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലും കോർണർ യോഗങ്ങളിൽ സംസാരിക്കും. 29ന് രാവിലെ ഒൻപതരയ്ക്ക് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും ഉച്ചയ്ക്ക് 12.30ന് ഏറനാട് നിയോജക മണ്ഡലത്തിലെ തെരട്ടമ്മലും മൂന്നിന് വണ്ടൂർ നിയോജക മണ്ഡലത്തിലെ മമ്പാടും വൈകിട്ട് നാലരയ്ക്ക് നിലമ്പൂർ …

പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ Read More »

മദനിക്കു ഏറ്റവും അധികം പിന്തുണ നൽകിയ പാർട്ടി സിപിഎം: കെ സുരേന്ദ്രൻ

പാലക്കാട്: മദനിക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയ പാര്‍ട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പി. ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. ഇപ്പോള്‍ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണെന്ന് കെ. സുരേന്ദ്രന്‍ പാലക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു.  ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പൊന്നാനിയില്‍ മദനിയുടെ പാര്‍ട്ടിയെ സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് സിപിഎം. മദനി നിരപരാധിയാണെന്ന നിലപാടാണ് …

മദനിക്കു ഏറ്റവും അധികം പിന്തുണ നൽകിയ പാർട്ടി സിപിഎം: കെ സുരേന്ദ്രൻ Read More »

ഡി സി സി നേതൃത്വം കത്തയച്ചത് അനിവാര്യമായ തോൽവി തിരിച്ചറിഞ്ഞതിനാൽ സി. കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട് കോൺഗ്രസ്സ് തോൽവി ഉറപ്പിച്ചു കഴിഞ്ഞതായി എൻ. ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് നേതൃത്വം തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥി ആകുന്നതിനെ എതിർത്ത് കത്തയച്ചത് വൻ തോൽവി ഭയന്നാണ്. മുരളീധരനെ കൊണ്ട് വന്നാൽ ദയനീയ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടേക്കുമെന്ന് ഡി.സി.സി കരുതിയെന്നും,തോൽവി മണത്തതോടെയാണ് ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് കെ. സുധാകരൻ ആവർത്തിക്കുന്നതെന്നും എൻ ഡി എ സ്ഥാനാർത്ഥി പറഞ്ഞു. ഇടത് പക്ഷം പാലക്കാട് ചിത്രത്തിൽ ഇല്ലെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. കൂറുമാറിയെത്തിയ …

ഡി സി സി നേതൃത്വം കത്തയച്ചത് അനിവാര്യമായ തോൽവി തിരിച്ചറിഞ്ഞതിനാൽ സി. കൃഷ്ണകുമാർ Read More »