
ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ സ്വച്ഛ് വാര്‍ഡ്, ആത്മ നിര്‍ബര്‍ വാര്‍ഡ് പ്രഖ്യാപനവും ഹരിത കര്‍മ്മസേന അംഗങ്ങളെ ആദരിക്കല്‍ ചടങ്ങും നടത്തി. പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എല്‍ കവിത മുതിര്‍ന്ന ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിക്കുകയും വൈസ് ചെയര്മാന് ശിവകുമാര്‍ സ്വച്ഛ് വാര്‍ഡ്, ആത്മ നിര്‍ബര്‍ വാര്‍ഡ് പ്രഖ്യാപനവും നടത്തി. പരിപാടിയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മെമ്പേഴ്സ് മറ്റു കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ ഹരിത കര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.