palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

ദേശീയ വിര വിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം

ഭരണഘടനയുടെ മൂല്യങ്ങൾ നിലനിർത്തേണ്ടത് യുവതലമുറയുടെ കടമയാണെന്ന് പ്രേംകുമാർ എം.എൽ.എ അഭിപ്രായപ്പെട്ടു. നെഹ്റു യുവ കേന്ദ്രയുടെയും പത്തിരിപ്പാല ഗവൺമെൻറ് കോളേജിന്റെയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ബൃഹത്തായ നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാനും അവ ഉൾക്കൊള്ളുവാനും യുവതലമുറ മുന്നോട്ട് വരണമെന്നും അതിലൂടെ യുവാക്കളുടെ സാമൂഹ്യ പ്രതിബദ്ധത വളരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ  കോളേജ് പ്രിൻസിപ്പൽ പി എൻ ജയരാമൻ  അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷകൻ കെ ആർ  കണ്ണരാജ്  ക്ലാസ് നയിച്ചു. ജില്ലാ യൂത്ത് ഓഫീസർ സി ബിൻസി, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.  പി വി അനിൽകുമാർ, നാഷണൽ സർവീസ് പ്രോഗ്രാം ഓഫീസർ വി അജിത എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *