palakkad express news

പൊലീസ് പിടികൂടിയ വാഹനങ്ങള്‍ ലേലം ചെയ്യുന്നു

എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട് പാലക്കാട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ജില്ലാ ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിക്ക് കൈമാറിയതും കല്ലേക്കാട്ടെ ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ഡട്ടേഴ്സ് ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതുമായ 11 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. www.mstcecommerece.com വെബ്സൈറ്റ് വഴി നവംബര്‍ 30 ന് രാവിലെ 11 മണി മുതല്‍ വൈകീട്ട് 3.30 വരെ ഓണ്‍ലൈനായാണ് ലേലം. ലേല തീയതിക്ക് തൊട്ടു മുമ്പുള്ള ദിവസം വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 നും വൈകീട്ട് അഞ്ചിനും ഇടയ്ക്ക്  ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ഡട്ടേഴ്സ് ക്യാമ്പിലെത്തി വാഹനങ്ങള്‍ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2536700.

അധ്യാപക നിയമനം

പാലക്കാട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് , അഗളി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് എന്നീ സ്ഥാപനങ്ങളിൽ താല്‍ക്കാലികമായി ഇംഗ്ലീഷ് (ഇംഗ്ലീഷ് ആന്റ് വർക്ക് പ്ലേസ് സ്കിൽസ്) അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷില്‍ എം.എ, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയൽ രേഖയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബര്‍ 28 ന് രാവിലെ 10 മണിക്ക് പാലക്കാട് മരുത റോഡ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതൽ വിവരങ്ങൾക്ക് -0491-2572038, 9400006485.

ടെണ്ടര്‍ ക്ഷണിച്ചു

സപ്ലൈകോ പാലക്കാട് ഡിപ്പോയുടെ കീഴിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യർഥികൾക്ക് അനുവദിച്ച ഉച്ച ഭക്ഷണ പദ്ധതി പ്രകാരമുള്ള അരി എഫ്.സി.ഐയുടെ ഒലവക്കോട്, അങ്ങാടിപ്പുറം. വെസ്റ്റ്ഹിൽസ്, കുറ്റിപുറം, മുളങ്കുന്നത്ത്കാവ്, ചാലക്കുടി, അങ്കമാലി എന്നീ  ഗോഡൗണുകളിൽ നിന്നും സമയബന്ധിതമായി ഏറ്റെടുക്കുന്നതിനും  സാധനങ്ങൾ അതേ അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും പാലക്കാട് താലൂക്കിലെ സപ്ലൈകോ ഡിപ്പോയിലേക്കും ചിറ്റൂർ സബ്ഡിപ്പോയിലേക്കും ഇറക്കുന്നതിനും താല്‌പര്യമുള്ള സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും  ടെണ്ടറുകള്‍ ക്ഷണിച്ചു. ഡിസംബർ നാലിന്  രാവിലെ 11 മണിക്ക് മുമ്പ് ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കൂ. അന്നേ ദിവസം രാവിലെ  11.30 ന് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോൺ: 0491-2527116, 9447975252.

ട്രാൻസ്പോർട്ടേഷൻ കോൺട്രാക്ടർമാരെ നിയമിക്കുന്നു

ഒലവക്കോട്, അങ്ങാടിപ്പുറം, വെസ്റ്റ്ഹിൽ, കുറ്റിപുറം, മുളങ്കുന്നത്ത്കാവ്, ചാലക്കുടി, അങ്കമാലി എന്നീ  എഫ്.സി.ഐ.  ഡിപ്പോ സംഭരണ ശാലകളിൽ നിന്നും   സപ്ലൈകോ പാലക്കാ‌ട് ഡിപ്പോയിലേക്കും, ചിറ്റൂര്‍ സബ് ഡിപ്പോയിലേക്കും    എം.ഡി.എം.എസ്/ ഡബ്ല്യു.ബി.എൻ.പി പദ്ധതികളിൽ ഉൾപ്പെട്ട ഭക്ഷ്യ ധാന്യങ്ങൾ സ്റ്റോക്ക് എത്തിക്കുന്നതിനായി ട്രാൻസ്പോർട്ടേഷൻ കോൺട്രാക്ടർമാരെ നിയമിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം.   ക്വട്ടേഷൻ പ്രകാരം ഭക്ഷ്യ സാധനങ്ങൾ എത്തിക്കുന്നതിന് മെട്രിക് ടണ്ണിലുള്ള നിരക്ക് പ്രത്യേകം കാണിക്കേണ്ടതാണ്.  പാലക്കാട് സ്റ്റേറ്റ് വെയർ ഹൗസ് കോർപ്പറേഷനിൽ പ്രവർത്തിക്കുന്ന  പാലക്കാട് സപ്ലൈകോ ഡിപ്പോ മാനേജറുടെ കാര്യാലത്തിൽ ഡിസംബർ നാലിന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  അന്നേ ദിവസം രാവിലെ 11.30 ന് ക്വട്ടേഷനുകൾ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0491 2527116, 9447975252.

സിവിൽ എഞ്ചിനീയർ നിയമനം

പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയിലെ ഒരു മെഗാവാട്ട് പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയിലേക്ക് സിവിൽ എഞ്ചിനീയറെ നിയമിക്കുന്നു. 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സിവിൽ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. വൈദ്യുത പദ്ധതികളുടെ സിവിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. പട്ടികജാതി/ പട്ടിക വർഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ബയോഡേറ്റ സഹിതമുള്ള അപേക്ഷ  ഡിസംബർ മൂന്നിനകം കമ്പനി സെക്രട്ടറി, പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ്, ജില്ലാ പഞ്ചായത്ത് ബിൽഡിങ്, പാലക്കാട് എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Leave a Comment

Your email address will not be published. Required fields are marked *